
ദില്ലി: റഷ്യൻ യൂ ട്യൂബറായ വനിതയെ ദില്ലിയിൽ ആക്രമിച്ചതായി പരാതി. കോക്കോ ഇന്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ ഇൻഫ്ലുവൻസറെയാണ് ദില്ലിയിലെ സരോജിനി നഗറിൽ വെച്ചാണ് യുവതിയെ ഉപദ്രവിച്ചത്. ഇന്ത്യ എപ്പിസോഡ് ചെയ്യാനെത്തിയതാണ് ഇവർ. സംഭവം യുവതിയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും വൈറലാവുകയും ചെയ്തു. യുവാവ് യുവതിയുടെ അടുത്തെത്തി സംഭാഷണത്തിനും ചങ്ങാത്തത്തിനും ശ്രമിച്ചു. സംഭാഷണത്തിനിടെ ഇയാൾ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു. യുവതി ഇയാളെ അവഗണിച്ച് നടന്ന് പോയെങ്കിലും ഇയാൾ പിന്തുടർന്ന് മോശമായ പരാമർശങ്ങൾ നടത്തി.
യൂട്യൂബർ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു. ഷെയർ ചെയ്‌തതിന് പിന്നാലെ, വീഡിയോ ഇന്റർനെറ്റിൽ വൈറലായി. യുവാവിന്റെ പെരുമാറ്റത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. യുവാവിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യമുയർന്നു. ഇന്ത്യക്കാരൻ എന്ന നിലയിൽ യുവാവിന്റെ പെരുമാറ്റത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഒരാൾ കുറിച്ചു. മിസ് കോക്കോ എന്ന പേരിലാണ് യുവതി യൂട്യൂബിലും ഇൻസ്റ്റയിലും പ്രശസ്തമായത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 70,000 ഫോളോവേഴ്സും യൂട്യൂബിൽ രണ്ട് ലക്ഷം വരിക്കാരുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam