
തൃശ്ശൂര്‍: ഇത് സേവ് ദ ഡേറ്റ് വീഡിയോകളുടെ കാലമാണ്. വിവാഹത്തിന്‍റെ തീയതി അറിയിച്ചുകൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോകളിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങളായവരും നിരവധിയാണ്. ആള്‍ത്തിരക്കില്ലാത്ത ഇടങ്ങളില്‍ കല്ല്യാണ ചെറുക്കനും പെണ്ണും മാത്രം ഉള്‍പ്പെടുന്ന വീഡിയോയില്‍ നിന്നും വ്യത്യസ്തമായി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ ചിത്രീകരിച്ച ഒരു സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൂരാവേശം കൊട്ടിക്കയറുമ്പോള്‍ ഒരു വര്‍ഷം മുമ്പ് തൃശ്ശൂര്‍ പൂരത്തിന് ചിത്രീകരിച്ച വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ അടിപൊളിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. തൃശ്ശൂര്‍ പൂരത്തിന്‍റെ ഭംഗി ഒട്ടും ചോരാതെ പകര്‍ത്തിയ വീഡിയോയില്‍ ചെണ്ടമേളവും ആനയും ആള്‍ക്കൂട്ടവും വടക്കുനാഥ ക്ഷേത്രവുമടക്കം പൂരക്കാഴ്ചകള്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരം വിവരിക്കുന്ന 'കാന്താ ഞാനും വരാം' എന്ന പാട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ കല്ല്യാണം വിളി മറന്നിട്ടില്ലെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam