സെക്സ് ടൂറിസ്റ്റുകളായി 'മുത്തശ്ശിമാര്‍' പോകുന്നത് ഈ രാജ്യത്തേക്ക്; തിങ്കളാഴ്ച രാത്രി ബ്രിട്ടന്‍ ഞെട്ടി.!

Published : Sep 30, 2020, 05:50 PM IST
സെക്സ് ടൂറിസ്റ്റുകളായി 'മുത്തശ്ശിമാര്‍' പോകുന്നത് ഈ രാജ്യത്തേക്ക്; തിങ്കളാഴ്ച രാത്രി ബ്രിട്ടന്‍ ഞെട്ടി.!

Synopsis

ഒരു മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്‍ററിയില്‍ റിപ്പോര്‍ട്ടറായ സെയി റോഡ്സ് തിരയുന്നത് ഗംബിയയിലെ സെക്സ് ടൂറിസത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകളാണ്. 

ലണ്ടന്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗംബിയ യൂറോപ്പിലെ പ്രായംചെന്ന വനിത 'സെക്സ് ടൂറിസ്റ്റുകളുടെ' ഇഷ്ടപ്രദേശമെന്ന് വെളിവാക്കുന്ന ഡോക്യുമെന്‍ററി പ്രക്ഷേപണം ചെയ്തു. ഇംഗ്ലണ്ടിലെ സി4 ചാനലാണ് ഈ അന്വേഷണാത്മക ഡോക്യുമെന്‍റി കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ടത്. നിരവധിപ്പേരാണ് ഇതില്‍ പുറത്തുവന്ന വിവരങ്ങളില്‍ ഞെട്ടിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ അടക്കം ഉള്‍കൊള്ളിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്‍ററിയില്‍ റിപ്പോര്‍ട്ടറായ സെയി റോഡ്സ് തിരയുന്നത് ഗംബിയയിലെ സെക്സ് ടൂറിസത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകളാണ്. ഗംബിയ യൂറോപ്യന്‍ ടൂറിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് സെക്സ് ടൂറിസത്തിന് ഇഷ്ടപ്പെട്ട പ്രദേശമാണ് എന്ന് ഡോക്യുമെന്‍ററി പറയുന്നു. എങ്ങനെയാണ് പണത്തിന് ഇവിടെ പ്രായവും സംസ്കാരവും മറന്നുള്ള ചെയ്തികള്‍ നടക്കുന്നത് എന്നതാണ് ഡോക്യുമെന്‍ററി അന്വേഷിച്ചത്.

എന്നാല്‍ ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഞെട്ടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഡോക്യുമെന്‍ററിയില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത് ഗംബിയന്‍ യുവാക്കള്‍ക്കൊപ്പം ബീച്ചുകളില്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന പ്രായമായ ബ്രിട്ടീഷ് വനിതകളെയാണ്.  ഇതില്‍ ഒരു സ്ത്രീ ഡോക്യുമെന്‍ററിയില്‍ പറഞ്ഞത് - 'ഇത് സ്വര്‍ഗ്ഗമാണ്, ഇവിടെ ഒരോ രാത്രികളിലും നിങ്ങള്‍ക്ക് ചെറുപ്പക്കാരായ പങ്കാളികളെ മാറ്റാം', എന്നാണ്.

എന്നാല്‍ സി4 ചാനലിന്‍റെ ഈ ഡോക്യുമെന്‍ററിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അസ്വസ്തതയുണ്ടാക്കുന്നത് എന്നാണ് ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പ്രായം ചെന്ന സ്ത്രീകള്‍ പാവങ്ങളായ ഗംബിയന്‍‍ യുവാക്കളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നു എന്നാണ് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്‍റ്.

അതേ സമയം ചില മുത്തശ്ശിമാര്‍ തങ്ങളുടെ പങ്കാളികളെയും ഗംബിയയില്‍ കണ്ടെത്തുന്നു എന്നും ഡോക്യുമെന്‍ററി പറയുന്നുണ്ട്. അല്‍ക്ക എന്ന ഗംബിയന്‍ യുവാവിന് 32 വയസാണ്. ഇയാള്‍ ടൂറിസ്റ്റായി വന്ന ഒരു ബെല്‍‍ജിയം കാരിയെയാണ് വിവാഹം കഴിച്ചത്, ഈ സ്ത്രീയുടെ വാക്കുകള്‍ പ്രകാരം അവര്‍ക്ക് 68 വയസാണ് എന്ന് പറയുന്നെങ്കിലും. അവരുടെ ഭര്‍ത്താവായ അല്‍ക്ക അവര്‍ക്ക് 80ന് അടുത്ത് പ്രായമുണ്ടെന്നാണ് ഡോക്യുമെന്‍ററിയില്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!