ഊരിത്തെറിച്ച ടയര്‍ ഇടിച്ച് വായുവില്‍ ഉയര്‍ന്ന് പൊങ്ങി മലക്കം മറിഞ്ഞ് കാര്‍, ഞെട്ടിക്കും ഡാഷ് ക്യാമറ വിഡിയോ

By Web TeamFirst Published Mar 28, 2023, 3:24 PM IST
Highlights

പിക്ക് അപ്പ് ട്രെക്കിന്‍റെ ടയര്‍ ഊരിത്തെറിക്കുന്നതും അതേസമയം തൊട്ട് അടുത്ത് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിലേക്ക് വന്ന് ഇടിക്കുന്നതും കാര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി കറങ്ങി നിലത്ത് വീണ് തകരുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് ഡാഷ് ക്യാമറയില്‍ പതിഞ്ഞത്.

പിക്കപ്പ് ട്രെക്കില്‍ നിന്ന് ഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങി മലക്കം മറിഞ്ഞ് നിലത്ത് വീണ് തകര്‍ന്ന് കാര്‍. റോഡ് അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഡാഷ് ക്യാമറയില്‍ പതിഞ്ഞത്. ടെസ്ലയുടെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പിക്ക് അപ്പ് ട്രെക്കിന്‍റെ ടയര്‍ ഊരിത്തെറിക്കുന്നതും അതേസമയം തൊട്ട് അടുത്ത് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിലേക്ക് വന്ന് ഇടിക്കുന്നതും കാര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി കറങ്ങി നിലത്ത് വീണ് തകരുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് ഡാഷ് ക്യാമറയില്‍ പതിഞ്ഞത്.

കാറിന്‍റെ വിവിധ ഭാഗങ്ങള്‍ ചിതറി തെറിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് ശേഷവും വായുവില്‍ നിന്ന് താളെ വീണ ടയര്‍ കാറിലേക്ക് വീണ്ടും വന്ന് പതിക്കുന്നുണ്ട്. ഇതോ റോഡില്‍ ഈ വാഹനങ്ങള്‍ക്ക് പിന്നില്‍ പോയിരുന്ന ടെസ്ല കാറിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. കിയയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പിക്ക് അപ്പ് ട്രെക്കിന്‍റെ ഇടത് വശത്ത് മുന്‍ഭാഗത്ത് നിന്നുള്ള ടയറാണ് ഊരിത്തെറിച്ചത്. ഈ വാഹനം  നിയന്ത്രണം നഷ്ടമായി റോഡിന്‍റെ ഒരു വശത്ത് ഇടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.  

Witnessed and recorded the most INSANE car crash yesterday, you can see Autopilot also swerve and avoid the rouge tire for me pic.twitter.com/csMh2nbRNX

— Anoop (@Anoop_Khatra)

അപകടത്തിന് കാരണമായ പിക്ക് അപ്പ് ട്രെക്ക് അപകടത്തില്‍പ്പെട്ട വാഹനത്തിലെ ഡ്രൈവറെ വന്ന് പരിശോധിച്ചതായും രക്ഷാ പ്രവര്‍ത്തനത്തിന് ഒപ്പം നിന്നതായും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചയാള്‍ വിശദമാക്കുന്നുണ്ട്. വീഡിയോയിലെ താരം ടെസ്ലയല്ല ഇത്രയൊക്കെ സംഭവിച്ചിട്ടും ഡ്രൈവരെ സംരക്ഷിച്ച കിയ ആണെന്നുമാണ് നെറ്റിസണ്‍സ് വീഡിയോയോട് പ്രതികരിക്കുന്നത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നത് ആശ്ചര്യകരമെന്നാണ് വ്യാപകമായി വീഡിയോയ്ക്ക ലഭിക്കുന്ന പ്രതികരണം. ദൃശ്യങ്ങള്‍ സിനിമയില്‍ നിന്നുള്ളതാണോയെന്ന സംശയവും ചിലര്‍ മറച്ച് വയ്ക്കുന്നില്ല. 

click me!