
ശിവമോഗ: രക്ഷാപ്രവർത്തനത്തിനിടെ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റു. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും. ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാർ ഇവരെ വിവരമറിയിച്ചത്.
സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത്; പേടിപ്പെടുത്തുന്ന വീഡിയോ
ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്‌സ് പാമ്പിൽ ഒന്നിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടിൽ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാൾ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam