അംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം - വീഡിയോ

Published : Oct 01, 2022, 01:03 AM IST
അംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം - വീഡിയോ

Synopsis

അഹമ്മദാബാദിലെ ഒരു പരിപാടിക്ക് ശേഷം ഗുജറാത്ത് തലസ്ഥാനത്തേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 

അഹമ്മദാബാദ്: അംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം.  വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന്  ഗാന്ധിനഗറിലേക്ക് പ്രധാനമന്ത്രി പോകുന്ന വഴിയിലാണ് സംഭവം.

ആംബുലൻസിന് കടന്നുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം നിര്‍ത്തി കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഒരു വീഡിയോ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകം പങ്കുവച്ചിട്ടുണ്ട്. ഈ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ് "അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേ, പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ആംബുലൻസിന് വഴി നൽകാൻ നിർത്തി." 

അഹമ്മദാബാദിലെ ഒരു പരിപാടിക്ക് ശേഷം ഗുജറാത്ത് തലസ്ഥാനത്തേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. യാത്രാമധ്യേ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾ റോഡിന്റെ ഇടത് വശത്തേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. ഗാന്ധിനഗറിലെ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു മോദി.

ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസം അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും മോദി ഉദ്ഘാടനം ചെയ്തു.

വന്ദേഭാരത് ട്രെയിൻ, അഹമ്മദാബാദ് മെട്രോ... ഗുജറാത്തിൽ വൻപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഐഎൻഎസ് വിക്രാന്തിന്‍റെ അമരക്കാരൻ ഗുരുവായൂരിൽ, ദർശനം നടത്തി; ഗജവീരന്മാർക്ക് സ്നേഹ സമ്മാനവും നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ