
ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ പട്ടാപ്പകൽ വസ്ത്രക്കടയിൽ നിന്ന് 10,000 രൂപയുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് മൂന്ന് സ്ത്രീകൾ മുങ്ങി. കടയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ഫെബ്രുവരി 24 ന് വൈകുന്നേരം 7 മണിയോടെ ലഹുറാബിർ പ്രദേശത്തെ കടയിലായിരുന്നു സംഭവം. വസ്ത്രങ്ങൾ വാങ്ങാൻ എന്ന വ്യാജേന ടെക്സ്റ്റൈൽസിൽ എത്തിയ സ്ത്രീകൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു. മൂവരിൽ രണ്ടുപേർ ആരുംകാണാതെ ബ്രാകൾ എടുത്ത് ബാഗുകളിലേക്ക് ഇടുന്നത് കാണാം. ജീവനക്കാരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ഒരു സ്ത്രീ സെയിൽസ് അസിസ്റ്റന്റുമായി സംസാരിക്കുകയും മറ്റുള്ളവർ സാധനങ്ങൾ ഒളിച്ചുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് മൂവരും കടയിൽ നിന്ന് പുറത്തിറങ്ങി പോയി. കടയുടമ സ്റ്റോക്ക് പരിശോധിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. സ്ത്രീകളിൽ ഒരാൾ മഹിളാ വ്യാപാർ മണ്ഡലിന്റെ പ്രസിഡന്റാണെന്ന് ഇന്റർനെറ്റിലെ നിരവധി ഉപയോക്താക്കൾ പറഞ്ഞു. സംഭവം വാരണാസിയിലെ വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്, സമാനമായ കേസുകൾ തടയാൻ കർശന സുരക്ഷാ നടപടികൾ ആവശ്യപ്പെട്ടു. സമ്പന്ന വ്യക്തികൾ ഉൾപ്പെട്ട സമാനമായ ചില കേസുകളിൽ, പണ നേട്ടത്തിനു വേണ്ടിയല്ല, മറിച്ച് ഒരു ശീലമോ ആവേശമോ ആണെന്നും പൊലീസ് പറഞ്ഞു. കടയുടമയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 379 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam