പല്ലുതേക്കുന്നതിനിടെ ബ്രഷ് യുവതിയുടെ കവിളില്‍ തുളഞ്ഞുകയറി; രക്ഷിച്ച് സര്‍ക്കാര്‍‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

Web Desk   | Asianet News
Published : Mar 09, 2022, 10:23 AM IST
പല്ലുതേക്കുന്നതിനിടെ ബ്രഷ് യുവതിയുടെ കവിളില്‍ തുളഞ്ഞുകയറി; രക്ഷിച്ച് സര്‍ക്കാര്‍‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

Synopsis

രേവതി എന്ന 34 കാരിക്കാണ് ദുരാനുഭവം ഉണ്ടായത് മാര്‍ച്ച് 4നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. രാവിലെ പല്ലുതേക്കുന്നതിനിടെ ഇവര്‍ അവിചാരിതമായി ബാത്ത്റൂമിന്‍റെ തറയില്‍ വീണു.

ചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തമിഴ്നാട് (Tamil Nadu) കാഞ്ചീപുരം ജില്ലയിലാണ് സംഭവം. 34 കാരിയായ യുവതിയുടെ കവിളില്‍ പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് (tooth brush) തുളഞ്ഞ് കയറുകയായിരുന്നു. 

രേവതി എന്ന 34 കാരിക്കാണ് ദുരാനുഭവം ഉണ്ടായത് മാര്‍ച്ച് 4നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. രാവിലെ പല്ലുതേക്കുന്നതിനിടെ ഇവര്‍ അവിചാരിതമായി ബാത്ത്റൂമിന്‍റെ തറയില്‍ വീണു. വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ തല തറയില്‍ ഇടിക്കുകയും ബ്രഷ് കവിളില്‍ തുളഞ്ഞുകയറുകയുമായിരുന്നു. ഇതോടെ രേവതിക്ക് അവരുടെ വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ കാഞ്ചീപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍ ഇവരുടെ വായയില്‍ നിന്നും ബ്രഷ് നീക്കം ചെയ്യാന്‍ തിരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 5ന് രേവതിക്ക് അനസ്തേഷ്യ നല്‍കി. ബ്രഷ് രേവതിയുടെ കവിളിലെ എല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. കവിളിന്‍റെ ഒരു ഭാഗം മുറിച്ചാണ് ബ്രഷിന്‍റെ ഒരു ഭാഗം പുറത്ത് എത്തിച്ചത്. ഇത്തരത്തില്‍ ഡെന്‍റല്‍ കാവിറ്റിയില്‍ നിന്നും വിജയകരമായി സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്മാരായ ഡോ. വെങ്കിടേഷും, ഡോ.നരേനും ചേര്‍ന്ന് ബ്രഷ് പുറത്ത് എത്തിച്ചു.

ഇപ്പോള്‍ രേവതി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒപ്പം വിജയകരമായി ബ്രഷ് പുറത്തെടുത്ത ഡോക്ടര്‍മാര്‍ക്ക് അഭിന്ദനങ്ങളും നിറയുന്നുണ്ട്. 

വയറിന്റെ ഇടത് ഭാഗത്ത് കഠിനമായ വേദന, ഇടയ്ക്കിടെ ഛർദ്ദിയും; പരിശോധനയിൽ കണ്ടത്...

 

കുട്ടികളിൽ ജന്മനാ ബാധിക്കുന്ന ഡയഫ്രമാറ്റിക് ഹെർണിയ എന്ന ഗുരുതര രോഗത്തോടൊപ്പം  കിഡ്നിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഹൈഡ്രോ നെഫ്രോസിസ് എന്ന അവസ്ഥയും സ്ഥിരീകരിച്ച അഞ്ച് വയസുകാരൻ ലാപ്രോസ്കോപിക് (കീ ഹോൾ) സർജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക്.

 വിപിഎസ് ലേക്‌ഷോറിലെ യൂറോളജി വിഭാഗമാണ് അത്യപൂർവ്വമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ജന്മനാ ഉണ്ടായ ഡയഫ്രമാറ്റിക് ഹെർണിയയും ഹൈഡ്രോ നെഫ്രോസിസും ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കപ്പടുന്നത്. 

ജനിച്ച് ആറ് മാസം മുതൽ കുട്ടിക്ക് ഇടയ്ക്കിടെ ചുമയും പനിയും ഛർദ്ദിലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന്  നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് വശത്തെ ഡയഫ്രമിൽ 6 സെന്റി മീറ്റർ വലുപ്പമുള്ള ഹെർണിയ കണ്ടെത്തുന്നത്.  അതുവഴി ആന്തരിക അവയവങ്ങളായ കുടലും ഇടത് കിഡ്നിയും മുകളിലേക്ക് കയറി വരുകയും കിഡ്നിയിൽ ജന്മനാ ഉണ്ടായ തടസംമൂലം ഹൈഡ്രോ നെഫ്രോസിസ് ഉണ്ടാവുകയും ആയിരുന്നു.

(വൃക്കയെ മൂത്രാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബിലെ തടസ്സം മൂലമാണ് ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നത്. ) അടുത്തകാലത്ത് വയറിന്റെ ഇടത് ഭാഗത്ത് കഠിനമായ വേദനയും ഇടയ്ക്കിടെ ഛർദ്ദിലും  അനുഭവപ്പെട്ടിരുന്നു. കണക്കുകൾ അനുസരിച്ച് പതിനാറായിരത്തിൽ ഒരാൾക്ക് മാത്രമാണ് ജന്മനാ ഡയഫ്രമാറ്റിക് ഹെർണിയ ഉണ്ടാകുന്നത്. അതിൽ തന്നെ നെഞ്ചിനുള്ളിൽ വൃക്ക സ്ഥിതി  ചെയ്യുന്ന കേസുകൾ 140 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു.

ഡയഫ്രമാറ്റിക് ഹെർണിയയും തൊറാസിക് കിഡ്നി ഹൈഡ്രോ നെഫ്രോസിസും ഓപ്പൺ സർജറിയിലൂടെ പരിഹരിക്കപ്പെട്ട ഒരു കേസ് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു കേസിൽ ലാപ്രോസ്കോപിക് സർജറിയിലൂടെ മെഷ് വെച്ച് ഹെർണിയ റിപ്പയർ ചെയ്യുന്നതോടൊപ്പം പൈലോപ്ലാസ്റ്റിയിലൂടെ കിഡ്നി റിപ്പയർ ചെയ്യുന്നതും ഇതാദ്യമായാണ്.

 2021 നവംബർ 10നാണ് കുട്ടിയിൽ ശസ്ത്രക്രിയ നടക്കുന്നത്.  ഓപ്പറേഷന് ശേഷം ജനുവരിയിൽ സ്റ്റെന്റ് മാറ്റുകയും പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് വൈകല്യങ്ങളും കീഹോൾ ശസ്ത്രക്രിയിലൂടെ പരിഹരിക്കാൻ സാധിച്ചുവെന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും യൂറോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് വിഭാഗം തലവൻ ഡോ. ജോർജ് പി എബ്രഹാം പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഡോ. ജോർജ് പി എബ്രഹാമിന് പുറമെ സീനിയർ കൺസൾട്ടന്റ് ഡോ. ഡാട്സൺ ജോർജ് പി, ഡോ. വിനീത്, ഡോ. സാം എന്നിവരും ഭാഗമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ