കണക്ക് ടീച്ചർ തല്ലി, നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

Published : Mar 07, 2022, 12:17 PM ISTUpdated : Mar 07, 2022, 12:25 PM IST
കണക്ക് ടീച്ചർ തല്ലി, നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

Synopsis

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിൽ എന്ന കുട്ടിയാണ് അധ്യാപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിന് 200 മീറ്റർ അടുത്തുള്ള സ്റ്റേഷനിലെത്തിയത്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ കുട്ടി നടന്ന് സ്റ്റേഷനിലെത്തുകയായിരുന്നു

ഹൈദരാബാദ്: കണക്ക് അധ്യാപിക (Teacher) തല്ലിയെന്ന പരാതിയുമായി വിദ്യാ‍ർത്ഥി പൊലീസ് സ്റ്റേഷനിൽ (Police Station). അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാ‍ർത്ഥിയുടെ ആവശ്യം. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിയോട് സ്നേഹത്തോടെ പെരുമാറുന്ന എസ് ഐ രമാ ദേവിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുകയാണ്. ഹൈദരാബിൽ നിന്നുള്ളതാണ് വീഡിയോ.

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിൽ എന്ന കുട്ടിയാണ് അധ്യാപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിന് 200 മീറ്റർ അടുത്തുള്ള സ്റ്റേഷനിലെത്തിയത്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ കുട്ടി നടന്ന് സ്റ്റേഷനിലെത്തുകയായിരുന്നു. ക്ലാസിൽ ബഹളം വച്ചതിനും പഠിക്കാത്തനുമാണ് തന്നെ അധ്യാപക തല്ലിയതെന്ന് കുട്ടി പറഞ്ഞു. പറയുന്നത് മുഴുവൻ എസ് ഐ രമാദേവി കേട്ടു. തുട‍ർന്ന് സ്കൂളിലെത്തി കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കി. കുട്ടികളെ തല്ലരുതെന്ന് അധ്യാപകരോട് പറഞ്ഞു. ടീച്ചറും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീ‍ർപ്പാക്കി.

'ലാബ് കോട്ടണിഞ്ഞ്, കൈ പിന്നില്‍ കെട്ടി, തല മുണ്ഡനം ചെയ്ത് റോഡിലൂടെ നടത്തി'; മെഡിക്കല്‍ കോളേജില്‍ റാഗിംഗ്

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് ബാഗും ചുമന്ന് തല കുനിച്ച് നടത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മെഡിക്കല്‍ കോളേജില്‍ (Haldwani medical college) നിന്നാണ് റാഗിംഗിന്‍റെ (Ragging) ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ റാഗിംഗ് വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ശക്തമായ നടപടി കുറ്റക്കാര്‍ക്ക് നല്‍കണമെന്നാണ് സംഭവത്തേക്കുറിച്ച് ആളുകളുടെ പ്രതികരണം.  27 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്.

ചുമലില്‍ ബാഗ് ചുമന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി തല കുനിച്ച് മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലാബ് കോട്ടും മാസ്കും ധരിച്ചാണ് ഇവര്‍ക്ക് നടക്കേണ്ടി വന്നത്. റോഡില്‍ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു സീനിയേഴ്സിന്‍റെ പീഡനമുറ. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവത്തേക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഹല്‍ദ്വാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അരുണ്‍ ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസിലെത്തുന്നത് പതിവാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില വിദ്യാര്‍ത്ഥികള്‍ സൈനികരുടേതിന് സമാനമായ ഹെയര്‍ സ്റ്റൈല്‍ ചെയ്തുവരാറുണ്ട്. അതില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയിലുള്ള റാഗിംഗ് ഇതിന് മുന്‍പും ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് പതിനായിരം രൂപ വീതം പിഴയടക്കാനും കോളേജ് നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമെന്നായിരുന്നു സംഭവത്തേക്കുറിച്ച് അന്ന് പ്രിന്‍സിപ്പല്‍ വിശദമാക്കിയത്. 2016ല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍  മര്‍ദ്ദിച്ചതായും വസ്ത്രം വലിച്ചുകീറിയതായും ജൂനിയര്‍ വിദ്യാര്‍ത്ഥി യുജിസിക്ക് പരാതി നല്‍കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ