
കാണുന്നവരുടെയൊക്കെ കണ്ണും മനസ്സും നിറച്ച് ഒരു വീഡിയോ വൈറലാവുകയാണ്. ക്യാന്‍സറിനോട് പൊരുതുന്ന മുത്തശ്ശി, കൊച്ചുമകനെ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന വീഡിയോ ആണ് കാണുന്നവരുടെയൊക്കെ കണ്ണ് നനയ്ക്കുന്നത്. 'എനിക്ക് നിന്നെ മിസ് ചെയ്തു' എന്നാണ് മുത്തശ്ശി കണ്ണീരോടെ കൊച്ചുമകനോട് പറഞ്ഞത്.
ക്യാൻസർ ചികിത്സയിലായിരുന്ന മുത്തശ്ശിയെ കാണാന്‍ വന്നതാണ് കൊച്ചുമകന്‍. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച മുത്തശ്ശിയെ കണ്ട് കരഞ്ഞുകൊണ്ട് ഓടിയെത്തുകയായിരുന്നു കുട്ടി. അവനെ ചേർത്തു പിടിച്ച് കുഞ്ഞുമുഖം കയ്യിലൊതുക്കി കണ്ണീർ തുടയ്ക്കുകയാണ് മുത്തശ്ശി. തുടര്‍ന്ന് അവൻ മുത്തശ്ശിയുടെ കൈപിടിച്ച് പരിശോധിച്ച് രോഗത്തെ കുറിച്ച് ചോദിക്കുന്നു. ഹൃദയസ്പർശിയായ നിമിഷം ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പങ്കുവെച്ചത്.
സ്നേഹത്തിന്‍റെ ഏറ്റവും തീവ്രമായ, ആർദ്രമായ, മനോഹരമായ നിമിഷം എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള ഒരു കമന്‍റ്. ദൈവമേ എന്തൊരു നിമിഷം. ഇത് പങ്കിട്ടതിന് കുടുംബത്തിന് നന്ദിയെന്നും കുറിച്ചു. മുത്തശ്ശിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവട്ടെ, എന്നിട്ട് ഒരുപാടുകാലം മുത്തശ്ശിയും കൊച്ചുമകനും സ്നേഹത്തോടെ കഴിയട്ടെ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam