ആശാ ബോസ്‌ലെയുടെ ഗാനത്തിന് തെരുവില്‍ ചുവടുവച്ച് രണ്ട് വൃദ്ധകള്‍, വീഡിയോ ഏറ്റെടുത്ത് ഇന്റര്‍നെറ്റ്

Web Desk   | Asianet News
Published : Aug 30, 2020, 06:08 PM IST
ആശാ ബോസ്‌ലെയുടെ ഗാനത്തിന് തെരുവില്‍ ചുവടുവച്ച് രണ്ട് വൃദ്ധകള്‍,  വീഡിയോ ഏറ്റെടുത്ത് ഇന്റര്‍നെറ്റ്

Synopsis

വിഖ്യാത ഗായിക ആശാ ബോസ്‌ലെയുടെ പിയ തു അബ് ആജാ എന്ന ഗാനത്തിനാണ് ഈ മുത്തശ്ശിമാര്‍ എല്ലാം മറന്ന് അതീവ ഊര്‍ജ്ജത്തോടെ നൃത്തം ചെയ്യുന്നത്.  

ചില പാട്ടുകേട്ടാല്‍ വെറുതെ നില്‍ക്കുന്ന നൃത്തമറിയാത്തവര്‍ പോലും ചുവടുവച്ചുപോകും. അപ്പോള്‍ അല്‍പ്പം നൃത്തമറിയുന്നവര്‍ കൂടിയായാല്‍ പറയുകയും വേണ്ട. ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത് ബോളിവുഡ് ഗാനത്തിന്റെ നൃത്തച്ചുവടുകളാണ്. ആ നൃത്തത്തിന് പിന്നില്‍ രണ്ട് സ്ത്രീകളാണ്, വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആ ചുവടുകളില്‍ നിറച്ച് എല്ലാം മറന്ന് തെരുവില്‍ നൃത്തം ചെയ്യുന്ന രണ്ട് സ്ത്രീകള്‍. 

വിഖ്യാത ഗായിക ആശാ ബോസ്‌ലെയുടെ പിയ തു അബ് ആജാ എന്ന ഗാനത്തിനാണ് ഈ മുത്തശ്ശിമാര്‍ എല്ലാം മറന്ന് അതീവ ഊര്‍ജ്ജത്തോടെ നൃത്തം ചെയ്യുന്നത്. ആര്‍ ഡി ബര്‍മ്മനാണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. 10971 ല്‍ പുറത്തിറങ്ങിയ കാരവാന്‍ എന്ന ചിത്രത്തിലേതാണ് ഗാനം. ജീതേന്ദ്രയും ആശാ പരേഖുമാണ് താരങ്ങള്‍. ട്വിറ്റര്‍ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. എന്തൊരു എനര്‍ജിയാണെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം