കാമുകന് വേണ്ടി ബസ് സ്റ്റാൻഡിൽ രണ്ട് പെൺകുട്ടികളുടെ 'തല്ലുമാല'; കിട്ടിയ ​ഗ്യാപ്പിൽ കാമുകൻ മുങ്ങി

Published : Aug 27, 2022, 12:33 PM ISTUpdated : Aug 27, 2022, 12:39 PM IST
കാമുകന് വേണ്ടി ബസ് സ്റ്റാൻഡിൽ രണ്ട് പെൺകുട്ടികളുടെ 'തല്ലുമാല'; കിട്ടിയ ​ഗ്യാപ്പിൽ കാമുകൻ മുങ്ങി

Synopsis

കാമുകൻ വേറെ പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ നിയന്ത്രണം വിട്ടു. വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം പൊരിഞ്ഞ അടിയിലാണ് അവസാനിച്ചത്. ആദ്യം ഇരുവരെയും നിയന്ത്രിക്കാൻ കാമുകൻ ശ്രമിച്ചെങ്കിലും അടി മൂത്തതോടെ തന്ത്രപരമായി സ്ഥലംവിട്ടു.

ഔറം​ഗബാദ്(മഹാരാഷ്ട്ര): കാമുകന് വേണ്ടി രണ്ട് പെൺകുട്ടികൾ ബസ് സ്റ്റാൻഡിൽ ആളുകൾ നോക്കി നിൽക്കെ തമ്മില് തല്ലി. പതിനേഴ് വയസുള്ള രണ്ട് പെൺകുട്ടികളാണ് യുവാവിന് വേണ്ടി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലെ ഔറം​ഗബാദിനടുത്തെ പൈത്താൻ ജില്ലയിലാണ് സംഭവമുണ്ടായത്. പെൺകുട്ടികൾ തമ്മിലുള്ള അടി അതിരുവിട്ടതോടെ  ഭയന്ന കാമുകൻ തന്ത്രപരമായി മുങ്ങിയെന്നും പൊലീസ് പറഞ്ഞു. 

ബുധനാഴ്ച രാവിലെയാണ് പൈത്താനിലെ ബസ് സ്റ്റാൻഡിൽ അടി നടന്നതെന്ന് പൊലീസ് പറഞ്ഞു. തിരക്കേറിയ സമയത്താണ് സംഘട്ടനം നടന്നത്. പെൺകുട്ടികളിലൊരാളാണ് യുവാവുമൊത്ത് ആദ്യം ബസ് സ്റ്റാൻഡിലെത്തിയത്. ഇതേസമയം, മറ്റേ പെൺകുട്ടിയും സ്റ്റാൻഡിൽ എത്തി. കാമുകൻ വേറെ പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ നിയന്ത്രണം വിട്ടു. ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരേ സമയം കാമുകൻ മറ്റൊരു പെൺകുട്ടിയെയും പ്രണയിക്കുന്നുണ്ടെന്ന് പെൺകുട്ടി അറിയുന്നത്. ഇതോടെ ഈ പെൺകുട്ടി പ്രകോപിതയായി. യുവാവിന് വേണ്ടിയുള്ള രണ്ടുപേരുടെയും അവകാശവാ​ദം വാക്കേറ്റത്തിലെത്തി. 

വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം ഒടുവിൽ  പൊരിഞ്ഞ അടിയിലാണ് അവസാനിച്ചത്. ആദ്യം ഇരുവരെയും നിയന്ത്രിക്കാൻ കാമുകൻ ശ്രമിച്ചെങ്കിലും അടി മൂത്തതോടെ തന്ത്രപരമായി സ്ഥലംവിട്ടു. പൊലീസുകാരെത്തിയാണ് സംഘർഷമവസാനിപ്പിച്ചത്. ഇരുവരെയും  പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രശ്നം പരിഹരിക്കാൻ പൊലീസ് വീട്ടുകാരെയും വിളിച്ചുവരുത്തി.  കൗൺസിലിം​ഗ് നൽകിയതിന് ശേഷമാണ് പെൺകുട്ടികളെ വീട്ടിലേക്ക് അയച്ചത്. 

കുറച്ച് ദിവസം മുമ്പ് ജയ്പൂരിൽ നിന്ന് ഒരു പെൺകുട്ടിക്ക് വേണ്ടി രണ്ട് ആൺകുട്ടികൾ തമ്മിൽ വഴക്കിട്ട സംഭവമുണ്ടായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ കാമുകന്മാർ ഏറ്റുമുട്ടി. പരാതിയെ തുടർന്ന് പോലീസ് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഒത്തുതീർപ്പാക്കി. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലായി.

കാര്‍ ചേസ്, വെടിവയ്‍പ്; ദേശീയപാതയില്‍ സിനിമാ സ്റ്റൈൽ കവര്‍ച്ച, പോയത് കോടികള്‍! 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി