വിവാഹത്തിനിടെ വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 2, 2019, 7:13 PM IST
Highlights

പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവീട്ടുകാരും പരാതി നല്‍കാന്‍ തയ്യാറായില്ല. 

സൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ തമ്മില്‍ അടിപിടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം. അജയ്-ഇന്ദ്രജ എന്നിവരുടെ വിവാഹ ചടങ്ങില്‍ ഘോഷയാത്രയെച്ചൊല്ലിയാണ് ഇരുവീട്ടുകാരും അടിപിടിയുണ്ടായത്. വാക്കു തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. കൊഡാട് മണ്ഡല്‍ സ്വദേശിയാണ് വരന്‍. വധു പ്രകാശം ജില്ലക്കാരിയും. ഒക്ടോബര്‍ 29നായിരുന്നു വിവാഹം. 

പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവീട്ടുകാരും പരാതി നല്‍കാന്‍ തയ്യാറായില്ല. ദമ്പതികള്‍ക്ക് പ്രശ്നമില്ലെന്നു അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

click me!