
ന്യൂയോർക്: രണ്ട് വായുള്ള മീൻ ഫെയ്സ്ബുക്കിൽ തരംഗമാകുന്നു. ന്യൂയോർക്കിൽ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ അപൂർവ്വ മത്സ്യത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. വെള്ളിയാഴ്ച ഭർത്താവിനൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് അവർക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മീനിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം മീനിനെ തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ പറഞ്ഞു. നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫെയ്‌സ്ബുക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനോടകം ആറായിരത്തിലേറെ പേർ ഷെയർ ചെയ്‌ത ചിത്രത്തിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam