
കുട്ടികൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ സാധിച്ചുകൊടുക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
ബസിൽ യാത്ര ചെയ്യുകയായിരുന്ന ബാലന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന കണ്ടക്ടറുടെ വീഡിയോ ആണിത്. തനിക്കുള്ള ടിക്കറ്റ് സ്വന്തമായി ടിക്കറ്റ് മെഷീനിൽ നിന്ന് അടിച്ചെടുക്കണമെന്ന കുട്ടിയുടെ ആഗ്രഹമാണ് കണ്ടക്ടർ സാധിച്ചുകൊടുക്കുന്നത്. കണ്ടക്ടർ കുട്ടിയുടെ അടുത്ത് ചാരി നിന്ന് സ്നേഹത്തോടെ അവന്റെ കൈകൾ പിടിച്ച് ടിക്കറ്റ് മെഷീനിൽ സംഖ്യകൾ അടിക്കുന്നതും ടിക്കറ്റ് എടുക്കുന്നതും വീഡിയോയിൽ കാണാം. തന്റെ ആഗ്രഹം നിറവേറിയപ്പോൾ മനസ് നിറഞ്ഞ സന്തോഷമായിരുന്നു ഈ കൊച്ചുമിടുക്കന്.
'ഈ കുട്ടിയുടെ ചെറിയ ആഗ്രഹം സാധിച്ചു കൊടുത്ത് അവന്റെ വലിയ സന്തോഷത്തിൽ പങ്കാളി ആയ ബസ് കണ്ടക്ടർക്ക് അഭിനന്ദനങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് കണ്ടക്ടറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
'ഒരുപാട് സന്തോഷം ഇങ്ങനെ ഒക്കെ കാണുമ്പോൾ നമ്മുടെ സമൂഹത്തിൽ മനുഷ്യത്വം നഷ്ടപെട്ടിട്ടില്ലാത്ത ഒരു തലമുറ ഉണ്ടെല്ലോ, ആ കണ്ടക്‌ടറുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ', 'ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം. Big Salute' എന്നിങ്ങനെയാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്ന കമന്റുകൾ.
വീഡിയോ കാണാം....
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam