ഓടുന്ന ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ബിയര്‍ പാര്‍ട്ടി; ഒടുവില്‍ നടപടി

Published : Mar 25, 2022, 10:48 AM ISTUpdated : Mar 25, 2022, 11:20 AM IST
ഓടുന്ന ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ബിയര്‍ പാര്‍ട്ടി; ഒടുവില്‍ നടപടി

Synopsis

സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്. 

ചെങ്കല്‍പ്പേട്ട്: ഓടുന്ന ബസില്‍ ബിയര്‍ പാര്‍ട്ടി ആഘോഷം നടത്തിയ വീഡിയോ (Viral Video) തമിഴകത്തില്‍ ചര്‍ച്ചയും വൈറലുമാകുകയാണ്. വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടില്‍ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ വൈറലാകുന്നു.

സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ആൺകുട്ടികളും ഒരു കുപ്പി ബിയർ തുറന്ന് കുടിക്കുന്നത് കാണിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ചെങ്കൽപട്ടിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ളവരാണെന്ന് കരുതുന്നു.

ആദ്യം ഇത് പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും പിന്നീട് സംഭവം നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ തിരുക്കഴുകുന്ദ്രത്തുനിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു ബിയര്‍ പാര്‍ട്ടി നടത്തിയത് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വിദ്യാര്‍ത്ഥികളെ കണ്ടെത്തി താക്കീത് നല്‍കിയെന്നും. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ കൂടുതല്‍ നടപടിയുണ്ടാകും എന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ