Viral Story : ബസ് സ്റ്റാൻഡിൽ ഡാൻസ് ചെയ്ത് വൈറലായ ആ ചെറുപ്പക്കാരൻ ഇവിടെയുണ്ട്...

Published : Jun 02, 2022, 01:15 PM IST
Viral Story : ബസ് സ്റ്റാൻഡിൽ ഡാൻസ് ചെയ്ത് വൈറലായ ആ ചെറുപ്പക്കാരൻ ഇവിടെയുണ്ട്...

Synopsis

 പറവൂർ‌ സ്വദേശി അമൽ  ജോൺ എംജെ ആണ് ഈ കലാകാരൻ. അമലിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നിറയെ ഇത്തര അടിപൊളി ഡാൻസ് വീഡിയോകളുണ്ട്.   

തിരുവനന്തപുരം: ബസ് സ്റ്റാൻഡിൽ (Bus Stand( ഡാൻസ് ചെയ്യുന്ന (viral Dance) ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ച. നിർത്തിയിട്ടിരുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങുന്ന, ബസ് സ്റ്റേഷനുള്ളിൽ നിന്ന് ഡാൻസ് കളിക്കുന്ന യുവാവ് ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ ആളെ കണ്ടെത്തിയിട്ടുണ്ട്. പറവൂർ‌ സ്വദേശി അമൽ  ജോൺ എംജെ (Amal John MJ) ആണ് ഈ കലാകാരൻ. അമലിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നിറയെ ഇത്തര അടിപൊളി ഡാൻസ് വീഡിയോകളുണ്ട്. 

പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഏറ്റവും പുതിയ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി മാറുകയായിരുന്നു.  അമലിന്റെ മിക്ക വീഡിയോകൾക്കും ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. കടൽത്തീരത്തും, പാർക്കിലും വീട്ടിലും റോഡിലും ഒക്കെ നിന്നാണ് അമൽ വീഡിയോ ചെയ്തിരിക്കുന്നത്. അമലിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നിറയെ ഇത്തരം വീഡിയോകളാണ്.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ