'കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്' തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് വൈറൽ !

Published : Feb 04, 2022, 09:19 AM ISTUpdated : Feb 04, 2022, 11:52 AM IST
'കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്' തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് വൈറൽ !

Synopsis

''നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്...''

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്. ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നതെന്ന്സ്റ്റിൽ നിന്ന് വ്യക്തം. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ്. 

നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും - എന്നിങ്ങനെ പോകുന്നു ഫ്ലക്സിലെ വാക്കുകൾ. 

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് താഴെ, നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ്, എന്നിങ്ങനെയുള്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. 

ഫ്ലക്സിലെ കണ്ടൻ്റ് പൂർണ്ണമായും ഇങ്ങന...

'കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.'

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ