ലോകത്തെ നടുക്കിയ 'ഓര്‍ഫന്‍' ചലച്ചിത്രത്തിലെ കഥയ്ക്ക് സമാനമായ സംഭവം; ആ ഒന്‍പതു വയസുകാരി അവള്‍ക്ക് 22 വയസായിരുന്നു.!

Published : Sep 28, 2019, 10:17 PM IST
ലോകത്തെ നടുക്കിയ 'ഓര്‍ഫന്‍' ചലച്ചിത്രത്തിലെ കഥയ്ക്ക് സമാനമായ സംഭവം; ആ ഒന്‍പതു വയസുകാരി അവള്‍ക്ക് 22 വയസായിരുന്നു.!

Synopsis

എന്നാല്‍ 9കാരിയായ ഈ പെണ്‍കുട്ടി വീട്ടിലെത്തിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. 9 വയസുള്ള കുട്ടിയുടെ പെരുമാറ്റമായിരുന്നില്ല നതാലിയയ്ക്ക് ഉണ്ടായിരുന്നത്.  

ഒട്ടാവ: ലോക പ്രശസ്തമായ സിനിമകളിലെ കഥകള്‍ സത്യമായിരിക്കുമോ എന്ന് സംശയമുള്ളവരുണ്ട്. എന്നാല്‍ ലോകത്തെ നടുക്കിയ 'ഓര്‍ഫന്‍' ചലച്ചിത്രത്തിലെ കഥയ്ക്ക് സമാനമായ സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. 2012ല്‍ ഒന്‍പത് വയസുള്ള ദത്തെടുത്ത മകളെ ഉപേക്ഷിച്ച് അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് കടന്ന ക്രിസ്റ്റീന ബെര്‍നെറ്റ്, ഇവരുടെ മുന്‍ ഭര്‍ത്താവ് മിഖായേല്‍ ബര്‍നെറ്റ് എന്നിവരുടെ കേസിലാണ് വഴിത്തിരിവുണ്ടാക്കുന്നതും. സിനിമക്കഥയുമായി സാമ്യമുള്ള സംഭവം നടന്നത്.

കേസില്‍ ഇന്ത്യാന കോടതിയില്‍ കീഴടങ്ങിയ ജാമ്യം നേടിയ ഇവര്‍ കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2010ലാണ് ക്രിസ്റ്റീനയും മിഖായേലും നതാലിയ എന്ന 'കുട്ടി'യെ ദത്തെടുക്കുന്നത്. ഉക്രെയിനില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ഏറ്റെടുക്കുന്നത്. അന്ന് 6 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് നതാലിയ എന്നായിരുന്നു അനാഥായത്തിലെ അധികൃതര്‍ ഈ ദമ്പതികളോട് പറഞ്ഞത്. നതാലിയയെക്കൂടാതെ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. മൂന്ന് മക്കള്‍ക്കൊപ്പം മറ്റൊരു കുട്ടിയെക്കൂടി പരിപാലിക്കാം എന്നു കരുതിയാണ് ഇവര്‍ നതാലിയയെ ദത്തെടുത്തത്.

എന്നാല്‍ 9കാരിയായ ഈ പെണ്‍കുട്ടി വീട്ടിലെത്തിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. 9 വയസുള്ള കുട്ടിയുടെ പെരുമാറ്റമായിരുന്നില്ല നതാലിയയ്ക്ക് ഉണ്ടായിരുന്നത്.  കാറില്‍ നിന്നും എടുത്ത് ചാടുക, കണ്ണാടിയില്‍ രക്തം കൊണ്ട് എഴുതുക, മറ്റ് കുട്ടികള്‍ ഉറങ്ങുമ്പോള്‍ അവരുടെ മുകളില്‍ കയറി നില്‍ക്കുക, കുടുംബാംഗങ്ങളുടെ ചായയില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തുക തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു ഈ പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ചെയ്തിരുന്നത്. കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതോടെ നതാലിയയെ ദമ്പതികള്‍ ഒരു ഡോക്ടറെ കാണിച്ചു.

ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു ഡോക്ടര്‍ ദമ്പതികളോട് പറഞ്ഞത്. നതാലിയ 9 വയസുള്ള കുട്ടിയല്ലെന്നും കുറഞ്ഞത് 22 വയസെങ്കിലുമുണ്ടെന്നുമാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. എല്ലുകളുടെ വളര്‍ച്ച മുരടിപ്പിച്ച് കുട്ടിയായി തോന്നുന്ന രോഗാവസ്ഥയാണ് നതാലിയയ്ക്കുള്ളത്. ഇതോടൊപ്പം മനുഷ്യരെ കൊല്ലാന്‍ വാസനയുള്ള മാനസിക അവസ്ഥയോട് കൂടിയാണ് നതാലിയയെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. 

ഇതോടെ ജീവന് തന്നെ ദമ്പതികള്‍ക്ക് ഭയമായി. തുടര്‍ന്ന് ഇന്‍ഡ്യാനയില്‍ നതാലിയയ്ക്കായി ഒരു ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് കൊടുത്ത ഇവര്‍, ഒരുവര്‍ഷത്തേക്കുള്ള തുകയും നല്‍കിയ ശേഷം കാനഡയ്ക്ക് കടക്കുകയായിരുന്നു.

എന്നാല്‍ ഏകദേശം ഒരുവര്‍ഷത്തിന് ശേഷം കാനഡയില്‍ വെച്ച് ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ചതിന്‍റെ പേരില്‍ ഇവര്‍ പൊലീസ് പിടിയിലായി. നതാലിയ തന്നെയാണ് ദമ്പതികള്‍ ഉപേക്ഷിച്ച് പോയ വിവരം അധികാരികളെ അറിയിക്കുന്നത്. ഫഌറ്റില്‍ നതാലിയയെ തിരഞ്ഞെത്തിയപ്പോള്‍ അവിടെ അവരെ കാണാനും സാധിച്ചിരുന്നില്ല. കണ്ടാല്‍ കുട്ടിയാണെങ്കിലും നതാലിയ ഒരു മുതിര്‍ന്ന സ്ത്രീയാണെന്നും തങ്ങള്‍ കബളിപ്പികപ്പെടുകയായിരുന്നുവെന്നും ജീവഭയം കൊണ്ടാണ് ഇന്‍ഡ്യാന വിട്ടതെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി