
തൃശൂർ: പ്രായം വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നതും അത്തരം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടി വരുന്നതും എന്തൊരു കഷ്ടമാണ്? ഏകദേശം എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മുത്തശ്ശിയാണ് പ്രായത്തിലൊന്നും വലിയ കാര്യമൊന്നുമില്ല എന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചെണ്ടമേളം തകർക്കുന്ന ഒരു പൂരപ്പറമ്പിൽ മേളക്കാർക്കൊപ്പം കട്ടയ്ക്ക് നിന്ന് ആവേശത്തിൽ തുള്ളുകയാണ് ഈ മുത്തശ്ശി. ചെറുപ്പക്കാരെല്ലാം ചുറ്റും നിന്ന് തുള്ളുന്നുണ്ട്. പക്ഷേ അവരുടെ ആവേശത്തിന് ഒരു പടി മുന്നിലാണോ മുത്തശ്ശി എന്ന് തോന്നിപ്പോകും ഈ ദൃശ്യങ്ങൾ കാണുമ്പോൾ.
"
ടിക്-ടോക് വീഡിയോയിലാണ് ഈ അടിപൊളി മുത്തശ്ശിയുള്ളത്. നല്ല അടിപൊളിയായിട്ട് കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച്, തലയിൽ നവയുഗ എന്നെഴുതിയ വെള്ള സ്കാർഫ് ഒക്കെ കെട്ടി, താളത്തിനൊപ്പം ശബ്ദമുണ്ടാക്കി കൊണ്ടാണ് മുത്തശ്ശിയുടെ ആവേശത്തുള്ളൽ. മനൂപ് ജയൻ എന്നയാളാണ് ടിക്-ടോക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ അമ്പത്തിരണ്ടായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. മുത്തശ്ശിയുടെ തലയിലെ കെട്ടിയിരിക്കുന്ന സ്കാർഫിൽ നവയുഗ എന്നാണെഴുതിയിരിക്കുന്നത്.
'അച്ഛൻ മാറി നിൽക്ക് ഞാൻ പാടിക്കോളാം'; 'ചിന്നചിന്ന ആശൈ'യുടെ ഹിന്ദി വെർഷൻ പാടി മൂന്നുവയസുകാരി, കയ്യടിച...
തൃശൂരാണ് സ്ഥലം എന്ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ കുറിപ്പിൽ നിന്നും വ്യക്തമാകുന്നുണ്ട്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. ആരായാലും നല്ല കിടുക്കാച്ചി മുത്തശ്ശിയാണെന്ന് ഉറപ്പ്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ അടിപൊളി മുത്തശ്ശി വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഇസ്തപ്പെട്ടാല് ഷെയറ് ചെയ്യണം ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട'; കുഞ്ഞുവാവ കേക്കുണ്ടാക്കുകയാണ്...
ഉത്തരം കിട്ടി, ഇവളാണ് ഉത്സവമേളത്തില്‍ താരമായ ആ പെണ്‍കുട്ടി... ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam