'കൺമണി, പൊൻമണിയേ...' കുഞ്ഞു കം​ഗാരുവിനെ കെട്ടിപ്പിടിച്ച്, ഉമ്മ വെക്കുന്ന അമ്മകം​ഗാരു : വീഡിയോ കാണാം

Published : Jan 01, 2023, 11:14 AM ISTUpdated : Jan 01, 2023, 11:31 AM IST
'കൺമണി, പൊൻമണിയേ...' കുഞ്ഞു കം​ഗാരുവിനെ കെട്ടിപ്പിടിച്ച്, ഉമ്മ വെക്കുന്ന അമ്മകം​ഗാരു : വീഡിയോ കാണാം

Synopsis

 'വളരെ അമൂല്യം' എന്ന തലക്കെട്ടോടെയാണ് ഉദ്യോ​ഗസ്ഥ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. 

ദില്ലി: അമ്മമാരുടെ സ്നേഹം പോലെ ഉദാത്തമായ സ്നേഹം മറ്റൊന്നില്ലെന്ന് പറയാം. അതിനെ എങ്ങനെയെന്ന് നിർവ്വചിക്കാൻ പോലുമാകില്ല. ഈ പറഞ്ഞത്, മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, ചില മൃ​ഗങ്ങളുടെ കാര്യത്തിലും സത്യമാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണിത്.

കുഞ്ഞിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുകയാണ് അമ്മകം​ഗാരു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുപ്രിയ സാഹുവാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ അമ്മയും കുഞ്ഞും പരസ്പരം കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും കാണാം. വളരെ അമൂല്യം എന്ന തലക്കെട്ടോടെയാണ് ഉദ്യോ​ഗസ്ഥ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. 

വെറും 57 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്  ഒന്നരലക്ഷത്തിനടുത്ത് ആളുകളാണ്. 3000ത്തിലധികം ലൈക്കുകളുമുണ്ട്. 'അമ്മയുടെ സ്നേഹം, അവരുടെ കുഞ്ഞുങ്ങളെ പ്രതിസന്ധിയിൽ സംരക്ഷിക്കുന്നു, അതുകൊണ്ട് അത് വിലമതിക്കാനാവാത്തതാണ്' എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്. 'അമ്മയുടെയും കുഞ്ഞിന്റെയും ബന്ധം എപ്പോഴും നിലനിൽക്കും. അനിർവചനീയം. പങ്കുവെച്ചതിന് വളരെ നന്ദി'യെന്നും മറ്റൊരാൾ. 'ഹൃദയത്തെ സന്തോഷിപ്പിച്ചു' എന്ന് മറ്റൊരാളും പ്രതികരിക്കുന്നു.

അതേ സമയം കഴിഞ്ഞ ദിവസം കാസിരംഗയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് പുറകെ കാണ്ടാമൃഗം ഓടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.  വീഡിയോയില്‍ സഞ്ചാരികളുടെ വാഹന വ്യൂഹത്തിന് തൊട്ടുപുറകിലായി ഓടുന്ന കാണ്ടാമൃഗത്തെയും കാണാം.

കാണ്ടാമൃഗം പിന്തുടരുകയാണെന്നും വേഗം പോകാനും പുറകിലുള്ള ജീപ്പിലെ യാത്രക്കാര്‍ വിളിച്ച് പറയുന്നത് വീഡിയോയില്‍ വ്യക്തമായും കേള്‍ക്കാം. കാണ്ടാമൃഗം കുറ്റിക്കാട്ടില്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഏതാനും കിലോമീറ്ററുകളോളം സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ