'അച്ഛൻ വരുന്നുണ്ട്, ടിവി ഓഫാക്കി വേ​ഗം പഠിച്ചോ!' കുരുന്നിന് മുന്നറിയിപ്പ് നൽകുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

Published : Dec 21, 2022, 04:01 PM ISTUpdated : Dec 21, 2022, 04:07 PM IST
'അച്ഛൻ വരുന്നുണ്ട്, ടിവി ഓഫാക്കി വേ​ഗം പഠിച്ചോ!' കുരുന്നിന് മുന്നറിയിപ്പ് നൽകുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

Synopsis

'അച്ഛൻ വരുമ്പോൾ പറയണേ എന്ന് കുഞ്ഞ് നേരത്തെ തന്നെ പറഞ്ഞ് ഏൽപിച്ചിട്ടുണ്ടായിരിക്കുമോ?' 

ദില്ലി: കൗതുകമുണർത്തുന്ന, ഹൃദയം നിറക്കുന്ന പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വളർത്തു മൃ​ഗങ്ങളെയും അവരുടെ സ്നേഹത്തെയും കുറിച്ചുള്ള വീഡിയോ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം പ്രിയപ്പെട്ട നായ്ക്കുട്ടിക്ക് ബേബി ഷവർ നടത്തുന്ന വീട്ടമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബത്തിലെ അം​ഗങ്ങളെപ്പോലെ, സുഹൃത്തുക്കളെ പോലെ ഒക്കെ ആയിരിക്കും ചിലർ നായ്ക്കുട്ടികളെ പരി​ഗണിക്കുന്നത് എന്നാണ് ഈ വീഡിയോ ദൃശ്യങ്ങളിൽ നിന്നെല്ലാം മനസ്സിലാക്കാൻ സാധിക്കുക. 

കുട്ടികളുമായി ഇണങ്ങാനും കൂട്ടു കൂടാനും വളർത്തുനായ്ക്കൾക്ക് പ്രത്യേക കഴിവാണ്. അവർ വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെ ആയിരിക്കും പെരുമാറുന്നത്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മേശപ്പുറത്ത് നിവർത്തി വെച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് മുന്നിലിരുന്ന് ടിവി കാണുന്ന കൊച്ചുകുട്ടിയെ ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്ത് തന്നെ പ്രിയപ്പെട്ട വളർത്തുനായ്ക്കുട്ടിയുമുണ്ട്. ടിവിയുടെ മുന്നിൽ കിടക്കുകയാണെങ്കിലും നായ്ക്കുട്ടിയുടെ  ശ്രദ്ധ വാതിലിലേക്കാണ്. 

പെട്ടെന്ന് നായ്ക്കുട്ടി എഴുന്നേറ്റ് വന്ന് വാതിലിന് മുന്നിലേക്ക് നോക്കി കുരക്കുന്നുണ്ട്. പെൺകുട്ടിയുടെ അടുത്തേക്ക് വന്ന് സി​ഗ്നൽ നൽകുന്നതും കാണാം. കുട്ടി അപ്പോൾ തന്നെ ടിവി ഓഫ് ചെയ്ത് ​എഴുതാൻ തുടങ്ങുന്നു. വാതിൽ തുറന്ന് വരുന്നത് അച്ഛനാണ്. 'അച്ഛൻ വരുന്നുണ്ട്, ടിവി ഓഫ് ചെയ്ത് വേ​ഗം പഠിച്ചോ' എന്നായിരിക്കുമോ നായ് കുഞ്ഞിന്റെ അടുത്ത് വന്ന് പറഞ്ഞത്? 'അച്ഛൻ വരുമ്പോൾ പറയണേ' എന്ന് കുഞ്ഞ് നേരത്തെ തന്നെ പറഞ്ഞ് ഏൽപിച്ചിട്ടുണ്ടായിരിക്കുമോ? ആർക്കറിയാം? എന്തായാലും സമൂഹമാധ്യത്തിൽ ഈ കുഞ്ഞും നായ്ക്കുട്ടിയും വൈറലാണ്. 

'Pawtners in crime' എന്ന തലക്കെട്ടോടെയാണ് ട്വിറ്റര്‍ അക്കൌണ്ടില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.2 മില്യണ്‍ കാഴ്ചക്കാരാണ് ഡിസംബര്‍ 18 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. 'ഇതുപോലെ ഒരു നായക്കുട്ടിയെ വേണം' എന്നാണ് ഒരാളുടെ പ്രതികരണം. 


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി