
അരിമ്പൂർ: കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നും രസകരമാണ്. അത്തരമൊരു രസകരമായ വീഡിയോ ആണ് അരിമ്പൂരിൽ നിന്ന് എത്തുന്നത്. അരിമ്പൂരിൽ നടന്ന ബ്ലോക്ക് അങ്കണവാടി കലോത്സവത്തിനിടയിലാണ് സംഭവം. താന്ന്യം പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നുള്ള പിഞ്ചോമന തമസ്യ വേദിയിലേക്ക് എത്തുന്നത് ഉണ്ണിയാർച്ചയുടെ വേഷവിധാനത്തോടെയാണ്.
എന്നാൽ സ്റ്റേജിലെത്തിയ കഥാപാത്രത്തിന് പുത്തൂരം വീട്ടിലെ പൂപോലഴകുള്ള പെണ്ണിന്റെ പേരാണ് ഉണ്ണിയാർച്ച എന്ന അകമ്പടിയായുള്ള പാട്ട് വന്നതോടെ ഉണ്ണിയാർച്ചയുടെ മൂഡ് മാറി. സ്റ്റേജിൽ കലാപ്രകടനത്തിന് നിക്കാതെ ഉണ്ണിയാർച്ച മടങ്ങാനൊരുങ്ങി.
എന്നാൽ ഒപ്പമുണ്ടായിരുന്നയാൾ ഉണ്ണിയാർച്ചയെ അത്ര പെട്ടന്ന് വിടാനൊരുങ്ങിയില്ല. ഇത്തിര് മസില് പിടിച്ച് തിരികെ വാളും പരിചയുമായി സ്റ്റേജിലെത്തിക്കാൻ ശ്രമിച്ചിട്ടും ഉണ്ണിയാർച്ച വഴങ്ങിയില്ല. കുഞ്ഞ് ഉണ്ണിയാർച്ചയുടെ വീഡിയോ വൈറലാവാൻ ഏറെ സമയം വേണ്ടി വന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam