
ദില്ലി: രണ്ട് ആനക്കുട്ടികളുടെ രസകരമായ കുട്ടിക്കളിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ആനക്കുട്ടിയെ മറ്റൊരു കുട്ടിയാന തള്ളിയിടുന്നതാണ് ദൃശ്യത്തില്‍. രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. നാല്‍പ്പതിനായിരത്തോളം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് പുതിയ വീഡിയോ അല്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷം മുന്‍പ് മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണിത്.
ഈ വീഡിയോ മാത്രമല്ല, ആനയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി സുശാന്ത നന്ദ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ചരിഞ്ഞ മലയിടക്കിലൂടെ ആന ഊര്‍ന്നിറങ്ങുന്നതാണ് വീഡിയോയില്‍. ഈ വിഡിയോയ്‌ക്ക് ലഭിച്ചത് 75,000ത്തിലേറെ കാഴ്‌ചക്കാരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam