
മുംബൈ: മുംബൈയിൽ അനുമതിയില്ലാത്തിത്ത് ബൈക്കിലെത്തിയത് തടഞ്ഞ പൊലീസുകാരെ ചീത്തവിളിച്ച് യുവതി. ബാന്ദ്ര-വർളി സീ ലിങ്കിൽ ആണ് സംഭവം. നിയമം ലംഘിച്ച് ബുള്ളറ്റ് ബൈക്ക് ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ നുപുർ പട്ടേൽ (26) ആണ് വർളിയിൽ കഴിഞ്ഞയാഴ്ച പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
പൂനെയിൽ താമസിക്കുന്ന സഹോദരനെ കാണാനായി മദ്യപ്രദേശിൽ നിന്നും എത്തിയാണ് നുപുർ പട്ടേൽ. ഇതിനിടെ വർളി സീ ലിങ്ക് കാണുന്നതിനായി സഹോദരന്റെ ബൈക്കിൽ മുംബൈയിലേക്ക് എത്തുകയായിരുന്നു. സീ ലിങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനാനുമതിയില്ല. എന്നാൽ ഇത് അറിയാതെയായിരുന്നു നുപുറിന്റെ വരവ്. യുവതി ഹെൽമറ്റും ധരിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പാലത്തിലേക്ക് ബൈക്കിലെത്തി യുവതിയെ പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെ നടുറോഡിൽ വെച്ച് യുവതി പൊലീസുകാരെ അസഭ്യം പറയുന്നതും തന്നെ തടഞ്ഞ ഉദ്യോഗസ്ഥർക്ക് നേരെ പിസ്റ്റളിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. ഏറെ നേരം പൊലീസുകാരെ അസഭ്യം പറഞ്ഞതോടെ പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലത്തിലേക്ക് ബൈക്കിൽ കടക്കുന്നത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താനും യുവതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം
Read More : മല്ലു ട്രാവലർ കാനഡയിൽ, എത്രയും വേഗം മടങ്ങിയെത്തണമെന്ന് പൊലീസ്; എയർപോർട്ടുകളിൽ ലുക്ക് ഔട്ട് നോട്ടീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam