റെയിൽ പാളത്തിന് നടുവിൽ കിടന്ന് യുവതി, മുകളിലൂടെ കുതിച്ച് പാഞ്ഞ് ട്രെയിൻ, കൂസലില്ലാതെ ഫോൺവിളിച്ച് മടക്കം-വീഡിയോ

Published : Apr 15, 2022, 06:58 PM ISTUpdated : Apr 15, 2022, 07:01 PM IST
റെയിൽ പാളത്തിന് നടുവിൽ കിടന്ന് യുവതി, മുകളിലൂടെ കുതിച്ച് പാഞ്ഞ് ട്രെയിൻ, കൂസലില്ലാതെ ഫോൺവിളിച്ച് മടക്കം-വീഡിയോ

Synopsis

പാളത്തിനും ട്രെയിനിനും ഇടയിലുള്ള ​ഗ്യാപ്പിൽ അനങ്ങാതെ കിടന്ന യുവതി ട്രെയിൻ പുറപ്പെട്ടതിന് ശേഷം ട്രാക്കിൽ ഇരുന്നുകൊണ്ട് തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം

നുഷ്യന്റെ മാനസിക ധൈര്യം വെളിവാക്കുന്ന നിരവധി വീഡിയോ സോഷ്യൽമീഡിയയിൽ ലഭ്യമാണ്.  അതിനെയെല്ലാം മറി ക‌ടക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. റെയിൽപാളത്തിന് നടുവിൽ കിടക്കുന്ന യുവതിക്ക് മുകളിലൂടെ ചരക്കുട്രെയിൻ കുതിച്ച് പായുന്നു. ട്രെയിൻ കടന്നുപോയ ഉടനെ പാളങ്ങളുടെ നടുവിൽ നിന്ന് എണീക്കുന്ന യുവതി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഫോൺ വിളി തുടരുകയാണ്. ഏപ്രിൽ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര‌യാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം  പേർ വീഡിയോ കണ്ടു. ഒരു ഗുഡ്‌സ് ട്രെയിൻ അതിവേ​ഗതയിൽ സ്റ്റേഷനിൽ നിർത്താതെ പോകുമ്പോൾ തലയിൽ സ്കാർഫ് ധരിച്ച യുവതി കിടക്കുന്നത് കാണാം. പാളത്തിനും ട്രെയിനിനും ഇടയിലുള്ള ​ഗ്യാപ്പിൽ അനങ്ങാതെ കിടന്ന യുവതി ട്രെയിൻ പുറപ്പെട്ടതിന് ശേഷം ട്രാക്കിൽ ഇരുന്നുകൊണ്ട് തന്റെ ഫോണിലേക്ക് വന്ന കോൾ എടുത്ത് സംസാരിക്കുന്നു. പിന്നീട് അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടിൽ ‌‌യുവതി സ്റ്റേഷനിലേക്ക് കയറുകയും വീഡിയോ ഷൂട്ട് ചെയ്ത ആളുമായി സംസാരിക്കുന്നതും കൂടെ പോകുന്നതും കാണാം. 

 

 

“ഭാഗ്യവശാൽ, ഈ ഗുഡ്‌സ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങൾ ഇല്ല. അല്ലെങ്കിൽ അവരുടെ ശരീരം ചിന്നിച്ചിതറുമായിരുന്നെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. യുവതിക്ക് ധീരതക്കുള്ള അവാർഡ് നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലർ  പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ