യുവതീയുവാക്കൾ ചുംബിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ശേഷം മെട്രോയുടെ വിവരങ്ങളും നൽകി ഡെൽഹി മെട്രോയേയും പൊലീസിനെയും ഒക്കെ മെൻഷനും ചെയ്തിട്ടുണ്ട്.

ഡെൽഹി മെട്രോ വാർത്തകളിൽ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്. ഓരോ ദിവസവും ഓരോരുത്തരും ചെയ്യുന്ന തീർത്തും വിചിത്രമെന്ന് തോന്നുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇത് വാർത്തകളിൽ ഇടം പിടിക്കുന്നത് എന്ന് മാത്രം. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് ഓരോ ദിവസവും എന്നോണം വൈറലാവുന്നത്. എന്നാലിപ്പോൾ അതുപോലെ വൈറലായ ഒരു ചിത്രവുമായി ബന്ധപ്പെട്ട് മെട്രോ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. 

മെട്രോയുടെ അകത്ത് പലപ്പോഴും കാമുകീകാമുകന്മാർ വളരെ അടുത്ത് ഇടപഴകുന്നു എന്നത് പലരുടേയും പരാതിയാണ്. അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മിക്കവാറും സാമൂഹിക മാധ്യമങ്ങൾ ചർച്ചയും ആവാറുണ്ട്. അതിനെ പ്രതികൂലിച്ചും അനുകൂലിച്ചും വലിയ സംവാദങ്ങൾക്ക് തന്നെ ചില നേരങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ സാക്ഷ്യം വഹിക്കാറുണ്ട്. അതുപോലെ ഒരു കാമുകനും കാമുകിയും വളരെ അടുത്ത് ഇടപഴകുന്ന ഒരു ചിത്രം ഒരാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു. 

എന്നാൽ, അതിന് മെട്രോ മറുപടി നൽകി. ആ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. യുവതീയുവാക്കൾ ചുംബിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ശേഷം മെട്രോയുടെ വിവരങ്ങളും നൽകി ഡെൽഹി മെട്രോയേയും പൊലീസിനെയും ഒക്കെ മെൻഷനും ചെയ്തിട്ടുണ്ട്. എന്നാൽ, അതിന് മെട്രോ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, “എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഖേദിക്കുന്നു. ഹുഡ സിറ്റി സെന്ററിൽ പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള യാത്രക്കാരെ അതിൽ കണ്ടെത്തിയില്ല.”

രണ്ട് ദിവസം കഴിഞ്ഞിട്ടാണ് മെട്രോ ഈ മറുപടി നൽകിയിരിക്കുന്നത്. അതാണ് ആളുകൾ ഇപ്പോൾ ട്രോളിക്കൊണ്ടിരിക്കുന്നത്. രണ്ടുദിവസത്തേക്ക് ആരും മെട്രോയ്ക്ക് അകത്ത് തന്നെ ഇരിക്കില്ലല്ലോ, വളരെ പെട്ടെന്നുള്ള മറുപടിയായിപ്പോയി എന്നൊക്കെയാണ് ആളുകൾ കമന്റ് നൽകുന്നത്. 

Scroll to load tweet…

ഇതുപോലെ കാമുകീകാമുകന്മാർ മെട്രോയ്ക്കകത്ത് അടുത്തിടപഴകുന്ന പല ചിത്രങ്ങളും നേരത്തെയും വൈറലായിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ല എന്ന് ഒരു വിഭാ​ഗം ഇതിനോട് പ്രതികരിക്കുമ്പോൾ അവരുടെ സ്വകാര്യതയിലെന്തിന് ശ്രദ്ധിക്കാൻ പോകണം, ചിത്രവും വീഡിയോയും പകർത്തണം എന്ന് ചോദിക്കുന്നവരും കുറവല്ല.