
വിശാഖപട്ടണം: ഒരു സിനിമാ കഥയെ വെല്ലുന്ന സംഭവമാണ് തിരുപ്പതിയില്‍ നടന്നത്. ഒരു സ്ത്രീ തന്റെ ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നല്‍കി. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിൽ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആന്ധ്രയിലെങ്ങും വൈറലാണ് ഈ വാര്‍ത്ത.
സോഷ്യല്‍ മീഡിയ റീല്‍സ് താരമാണ് അംബേദ്കർ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ കല്ല്യാണ്‍ വിവാഹം കഴിച്ചു. ഇവരും ഒരു റീല്‍സ് താരമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വിശാഖപട്ടണത്തില്‍ നിന്നും നിത്യശ്രീ എന്ന പെണ്‍കുട്ടി വിമലയെ തേടി എത്തി.
കല്യാണിന്‍റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. നിത്യശ്രീയുടെ ആവശ്യം കേട്ട വിമല ഒരു നിര്‍ണ്ണായക തീരുമാനം എടുത്തു.
നിത്യശ്രീയെ കല്ല്യാണുമായി ഒന്നിപ്പിക്കാനായിരുന്നു വിമലയുടെ തീരുമാനം എന്നാല്‍ ഇത് ബന്ധുക്കള്‍ എതിര്‍ത്തു. എന്നാല്‍ ഒരടി പിന്നോട്ട് ഇല്ലായിരുന്നു വിമല. വിമല തന്നെ മുൻകയ്യെടുത്ത് വിവാഹ ഒരുക്കങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഐസ് ഐ ചമഞ്ഞ് നടന്നത് നിരവധി കേസുകളിലെ പ്രതി, ഒടുവിൽ വ്യാജൻ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam