
ബീജിംഗ്: ശുദ്ധവായു ലഭിക്കുന്നതിനായി വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന യുവതിയുടെ വീഡിയോയാണ് ചൈനയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലെ വുഹാന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് സെക്കന്‍റുകള്‍ ശേഷിക്കെയാണ് യുവതി വാതില്‍ തുറന്നത്. അതോടെ ഒരുമണിക്കൂറിലേറെ വിമാനം വൈകിയെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിയാമെന്‍ എയര്‍ ജെറ്റ് വിമാനത്തിന്‍റെ വാതിലാണ് തുറന്നത്.
യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന വീഡിയോ 18 ദശലക്ഷം ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. പലരും തമാശ രൂപത്തിലാണ് കമന്‍റ് ചെയ്തത്. എന്നാല്‍, ടേക്ക് ഓഫിന് ശേഷമാണ് യുവതിക്ക് ശുദ്ധവായു ശ്വസിക്കാനുള്ള ആഗ്രഹമുണ്ടായതെങ്കില്‍ വലിയ അപകടമുണ്ടായേനെയെന്നും ആളുകള്‍ പറയുന്നു. സഹയാത്രികനാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന ചിത്രം എടുത്തത്. ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam