അനിയനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ പിന്തുടർന്ന് രക്ഷിച്ച് പത്തുവയസ്സുകാരൻ; വീഡിയോ വൈറൽ

Published : Nov 14, 2018, 11:17 PM IST
അനിയനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ പിന്തുടർന്ന് രക്ഷിച്ച് പത്തുവയസ്സുകാരൻ; വീഡിയോ വൈറൽ

Synopsis

സ്ത്രീ നടത്തത്തിന്റെ വേ​ഗത കൂട്ടിയപ്പോൾ പത്ത് വയസ്സുകാരനും ഓടി അവർക്കൊപ്പമെത്തി. അതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്ത്രീ കടന്നു കളയുകയായിരുന്നു.

മഹാരാഷ്ട്ര: കുഞ്ഞനിയനെ അങ്ങനങ്ങ് വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ഒരു പത്ത് വയസ്സുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. സഹോദര സ്നേഹത്തിന്റെ ഊഷ്മളത വെളിവാക്കുന്ന ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ്.ചേട്ടനൊപ്പം കളിച്ചു കൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ അനിയനെയാണ് ഒരു സ്ത്രീ തട്ടിയെടുക്കാൻ ശ്രമിച്ചത്. 

വഴിയിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീ ആദ്യം കുട്ടിയെ കളിപ്പിക്കുകയും പിന്നീട് എടുത്തു കൊണ്ട് നടന്നു നീങ്ങുകയുമായിരുന്നു. പിന്നാലെ തന്നെ മൂത്ത കുട്ടിയും ചെന്നു. സ്ത്രീ നടത്തത്തിന്റെ വേ​ഗത കൂട്ടിയപ്പോൾ പത്ത് വയസ്സുകാരനും ഓടി അവർക്കൊപ്പമെത്തി. അതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്ത്രീ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ സ്ത്രീ കൊണ്ടുപോകുന്നതും മൂത്ത കുട്ടി പിന്തുടരുന്നതും കാണാം. സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഈ വീഡിയോ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം, പുതിയ സഖ്യവുമായി ശശികല
3 കുട്ടികളുടെ അമ്മ, പ്രണയാഭ്യർത്ഥന നിരസിച്ചതിന് പക തീർത്തത് നടുറോഡിൽ, യുവതിയെ കുത്തിക്കൊന്നയാൾ പിടിയിൽ