
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പെെലറ്റും മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് കനക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പെെലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സ്ഥാനാര്‍ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്.
ഈ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് താനും സച്ചിനും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് തന്നെ വ്യക്തമാക്കി. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ആജ്ഞാപിച്ചത് കൊണ്ടും അശോക് ഗെഹ്ലോട്ട് പറഞ്ഞതു കൊണ്ടുമാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സച്ചിന്‍ പെെലറ്റ് സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ചു.
എന്നാല്‍, രണ്ട് നേതാക്കള്‍ മത്സരിക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറെ നാടകീയമായ സംഭവങ്ങളാണ് രാജസ്ഥാനില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പം പടിയിറങ്ങിയതിന് പിന്നാലെ ലോക്സഭ എംപിയും പാര്‍ട്ടി വിട്ടിരുന്നു.
ദൗസ മണ്ഡലത്തിലെ എംപിയും മുന്‍ പൊലീസ് ഓഫീസറുമായ ഹരീഷ് മീണയാണ് ബിജെപി പാളയത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. 2013 ല്‍ രാജസ്ഥാന്‍ ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് മീണ ബിജെപിയില്‍ ചേര്‍ന്നത്. ദൗസയില്‍ മത്സരിച്ച ഇദ്ദേഹം വിജയമധുരം പാര്‍ട്ടിക്ക് നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam