
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് വേഗത്തിലാക്കണമെന്ന് പ്രദേശവാസികൾ. പരീക്ഷണ പൈലിംഗിനിടെ വീടുകൾക്ക് കേടുപാടുണ്ടായത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് 29 ന് സര്‍ക്കാറിന് സമര്‍പ്പിക്കു
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് തൊട്ടടുത്തിരിക്കുന്ന വീടുകൾക്കാണ് കേടുപാട്. പൈലിംഗ് നടക്കുന്പോഴെല്ലാം വീടാകെ വിറക്കുന്നു. ചുമരുകൾ വിണ്ടു കീറുന്നു.
സമീപ പ്രദേശത്തെ 230 വീടുകൾക്ക് ഇത്തരത്തിൽ വിള്ളലുണ്ടെന്നാണ് സമരസമിതി കണ്ടെത്തൽ. നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള സാങ്കേതിക വിദഗധരും വിസിലിന്റെയും അദാനി പോര്‍ട്സിന്റെയും പ്രതിനിധികളും അടങ്ങിയ സംഘം നടത്തിയ സന്പൂര്‍ണ്ണ ആഘാത പരിശോധനയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി വരുന്നത്
മത്സ്യ തൊഴിലാളി പുനരധിവാസം അടക്കം സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ ഉടനടി പരിഹാരമാണ് പ്രദേശവാസികളുടെ ആവശ്യം. ഒപ്പം 29 ന് കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചര്‍ച്ചയിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും സമരമെന്ന മുന്നറിയിപ്പും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam