
ബംഗളൂരു: എഐഎഡിഎംകെ പുറത്താക്കിയ നേതാവ് വി.കെ. ശശികലയും അനന്തരവള്‍ ഇളവരശിയും ഇനി മുതല്‍ ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ഇരുവരും സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ഇളവരശി ശനിയാഴ്ച പരോളില്‍ പോകുന്നതിനാല്‍ ഇന്നലെ സര്‍വകലാശാല അധികൃതര്‍ ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കന്നഡ ഭാഷയിലെ സര്‍ട്ടിഫിക്കേറ്റ് കോഴ്സിനാണ് രണ്ടു പേരും ചേര്‍ന്നിരിക്കുന്നത്. ശശികലയുടെ നിര്‍ബന്ധപ്രകാരമാണ് അനന്തരവളും വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേരാന്‍ തീരുമാനിച്ചത്.
ഇരുവരുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴ്സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ബി.സി. മയിലാരപ്പ പറഞ്ഞു. ഇവര്‍ക്കുള്ള പഠന സാമഗ്രികൾ ഉടന്‍ ജയിലിലെത്തിക്കും.
കൂടാതെ, ക്ലാസുകള്‍ ജയിലിലെത്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam