യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും വി.എം.സുധീരൻ രാജി വച്ചു

By Web TeamFirst Published Aug 2, 2018, 11:10 AM IST
Highlights

തീരുമാനം കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇ-മെയിൽ വഴിയാണ് തന്റെ രാജിക്കത്ത് സുധീരൻ കെപിസിസിക്ക് കൈമാറിയത്. 
 

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻകെപിസിസി പ്രസിഡന്റുമായ വി.എം.സുധീരൻ യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവച്ചു. 

തീരുമാനം കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇ-മെയിൽ വഴിയാണ് തന്റെ രാജിക്കത്ത് സുധീരൻ കെപിസിസിക്ക് കൈമാറിയത്. 

നേരത്തെ കേരള കോൺ​ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സുധീരൻ കെപിസിസി-യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു.

യുഡിഎഫിൽ തിരിച്ചെത്തിയ കെ.എം.മാണി മുന്നണിയോ​ഗത്തിനെത്തിയപ്പോൾ അവിടെ നിന്നും ഇറങ്ങിപ്പോയ സുധീരൻ യോ​ഗം തുടരുമ്പോൾ തന്നെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് നൽകിയ തീരുമാനത്തെ പുറത്ത് രൂക്ഷഭാഷയിൽ വിമർശിച്ചു സംസാരിക്കുകയായിരുന്നു. 
അതേസമയം തനിക്ക് വി.എം.സുധീരന്‍റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയോ മറ്റേതെങ്കിലും രീതിയില്‍ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!