തീവ്രപരിഷ്കരണ കരട് വോട്ടർ പട്ടിക; പരാതി സ്വീകരിക്കുന്നതിൽ വീഴ്ച, തുടർന്നും സ്വീകരിക്കണമെന്ന് കോടതി

Published : Sep 01, 2025, 10:36 PM IST
supreme court

Synopsis

ബീഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ വോട്ടർപട്ടികയിൽ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ വോട്ടർപട്ടികയിൽ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികളിലെ തുടർനടപടികളിൽ കമ്മീഷന് വീഴ്ച്ചയുണ്ടെന്ന് വിമർശിച്ച കോടതി വോട്ടർമാരെ സഹായിക്കുന്നതിന് ലീഗൽ സർവ്വീസസ് അതോറിറ്റി വോളണ്ടിയർമാരെ നിയോഗിക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ പുറത്തു വന്ന കരട് പട്ടികയിൽ നിരവധി ഇരട്ട വോട്ടുകളുള്ളതായി റിപ്പോർട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

തീവ്രപരിഷ്ക്കരണത്തിനുള്ള കരട് വോട്ടർ പട്ടികയിൽ പരാതി അറിയിക്കാനുള്ള അവസാനതീയ്യതി ഇന്നായിരുന്നു. ഇത് രണ്ടാഴ്ച്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു ആർജെ‍ഡി ഉൾപ്പെടെയുള്ള കക്ഷികളാണ് കോടതിയെ സമീപിച്ചത്. സമയം നീട്ടണമെന്നാവശ്യം നടപടികളെ തകിടം മറിയ്ക്കുമെന്ന് കമ്മീഷൻ പറഞ്ഞു. തുടർന്ന് കോടതിയിൽ സമർപ്പിച്ച മറുപടിയിലാണ് സെപ്തംബർ ഒന്നിന്ന് ശേഷവുംപരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ അറിയിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ഈക്കാര്യം സുപ്രീംകോടതി അംഗീകരിച്ചു.എന്നാൽ പരാതികൾ സ്വീകരിക്കുന്നതിലും തുടർന്നുള്ള നടപടികളും കമ്മീഷന് വീഴ്ച്ചയുണ്ടാകുന്നുവെന്ന് കോടതി വിമർശിച്ചു. ഇത് ഒഴിവാക്കാൻ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി നിർദ്ദേശിച്ചത്. ജില്ലാതലത്തിലടക്കം വോളണ്ടിയർമാരെ നിയോഗിക്കും.

ഇവരുമായി രാഷ്ട്രീയപാർട്ടികളും സഹകരിക്കണം. ഇതിനിടെ ബീഹാറിലെ പട്ടികയിൽ ഇരട്ട വോട്ട് ഒഴിവാക്കാനായെന്ന അവകാശവാദം തെറ്റെന്ന വിശദ റിപ്പോർട്ട് പുറത്തുവന്നു.39 മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിൽ മാത്രം ഒരു ലക്ഷത്തി എൺപത്തിയേഴായിരം പേർ രണ്ട് തവണ പട്ടികയിൽ രജിസ്റ്റർ ചെയ്തതായി ആണ് കണ്ടെത്തൽ.ഇതിൽ ഒരു ലക്ഷം പേർ രണ്ട് വ്യത്യസ്ത വോട്ടർ ഐഡി കൈവശം വെയ്ക്കുന്നതായും The Reporters Collective പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ശരിയെങ്കൽ പട്ടിക ശുദ്ധീകരിക്കാനാണ് എസ്ഐആർ നടപ്പാക്കിയത് എന്ന കമ്മീഷൻറെ വാദമാകും പൊളിയുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇറാന്റെ ഗ്യാസ് ക്ഷാമം പരിഹരിക്കാൻ നിര്‍ണായക നീക്കം, റഷ്യ-ഇറാൻ പൈപ്പ്ലൈൻ വരുന്നു, ഗ്യാസ് മറ്റ് രാജ്യങ്ങൾക്കും വിൽക്കാനും ഇറാൻ പദ്ധതി
കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ; ഇൻഷുറൻസ് നിഷേധിക്കുന്നതായും ഇടപെടൽ ആവശ്യപ്പെട്ടും നാവികർ