
കോഴിക്കോട്: സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും എന്ന പ്രഖ്യാപിച്ച ശേഷം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ വി.പി സുഹ്റ പോലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസയുടെ അധ്യക്ഷ സുഹ്റ പരാതി നല്‍കിയത്. അപകീർത്തികരവും വധഭീഷണി ഉയർത്തുന്നതുമായ സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ നടത്തുന്നു എന്നാണ് പരാതി.
ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രകളെ പ്രവേശിപ്പിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സുഹ്റ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ സുഹ്റയ്ക്കെതിരെ വലിയ സൈബര്‍ ആക്രമമണാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam