പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ആകരുതെന്ന് വി എസ്

By Web TeamFirst Published Sep 25, 2018, 2:29 PM IST
Highlights

''ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമപ്രവര്‍ത്തനം ശബ്ദകോലാഹലമായി മാറുന്നു''

തിരുവനന്തപുരം: ജനാധിപത്യം ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് കൈയ്യും കെട്ടി നില്‍ക്കാനാകില്ലെന്ന് ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. 

ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമപ്രവര്‍ത്തനം ശബ്ദകോലാഹലമായി മാറുന്നു. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ആകരുതെന്നും വി.എസ് പറഞ്ഞു. 

സ്വദേശാഭിമാനി രാമകൃഷ്ണപിളളയെ നാടുകടത്തിയതിന്‍റെ 108ാം വാര്‍ഷികത്തിന്‍റെ ഭാഗമായുളള അനുസ്മരണ പരിപാടി തിരുവനന്തപുരം പ്രസ് ക്ളബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
 

click me!