സാമ്പത്തികസംവരണം: സിപിഎം നിലപാട് തള്ളി വിഎസ്, ബില്ല് പാസ്സാക്കരുതെന്ന് പ്രസ്താവന

Published : Jan 08, 2019, 11:35 AM ISTUpdated : Jan 08, 2019, 12:26 PM IST
സാമ്പത്തികസംവരണം: സിപിഎം നിലപാട് തള്ളി വിഎസ്, ബില്ല് പാസ്സാക്കരുതെന്ന് പ്രസ്താവന

Synopsis

സാമ്പത്തികസംവരണത്തെക്കുറിച്ചുള്ള സിപിഎം പാർട്ടി കോൺഗ്രസിന്‍റെ നിലപാടിനെയാണ് വി എസ് അച്യുതാനന്ദൻ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ബില്ല് പാസ്സാക്കരുതെന്നും പ്രസ്താവന.

തിരുവനന്തപുരം: സാമ്പത്തികസംവരണബില്ലിനെതിരെ ഭരണപരിഷ്കാരകമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തികസംവരണബില്ല് പാസ്സാക്കരുതെന്ന് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ബില്ലിൻമേൽ രാജ്യവ്യാപകചർച്ച ആവശ്യമാണ്.

ബില്ല് നടപ്പാക്കുന്നതിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അച്യുതാനന്ദൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടിനെയാണ് വി എസ് തള്ളിപ്പറഞ്ഞിരിക്കുന്നത്. സാമ്പത്തികസംവരണ നീക്കത്തെ ഇന്നലെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രഖ്യാപിത നയത്തെ തള്ളിപ്പറഞ്ഞ് വിഎസ് നിലപാട് വ്യക്തമാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്