ബാർ കോഴക്കേസ്: വിഎസിന്‍റെയും മാണിയുടെയും ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Nov 2, 2018, 9:26 AM IST
Highlights

ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി. എസ് അച്യുതാനന്ദനും കെ.എം.മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

 

കൊച്ചി: ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി. എസ് അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും വിഎസ് വാദിക്കുന്നു. എന്നാല്‍ മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് കെ.എം. മാണിയുടെ വാദം.

ഒക്ടോബര്‍ 29ന് ഇരുവരുടെയും ഹര്‍ജികള്‍ പരിഗണിക്കാനിരുന്ന ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

click me!