വൈറ്റില കൊലപാതകം: മേരിയുടെ മൃതദേഹം സംസ്കരിച്ചു, പ്രതിയായ മകന്‍ റിമാന്‍റില്‍

Published : Dec 02, 2018, 11:30 PM IST
വൈറ്റില കൊലപാതകം: മേരിയുടെ മൃതദേഹം സംസ്കരിച്ചു, പ്രതിയായ മകന്‍ റിമാന്‍റില്‍

Synopsis

വൈറ്റിലയിൽ വളർത്തു മകൻ തീകൊളുത്തി കൊലപ്പെടുത്തിയ മേരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിയായ മകൻ തങ്കച്ചനെ കോടതി റിമാന്‍റ് ചെയ്തു.  

കൊച്ചി: വൈറ്റിലയിൽ വളർത്തു മകൻ തീകൊളുത്തി കൊലപ്പെടുത്തിയ മേരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിയായ മകൻ തങ്കച്ചനെ കോടതി റിമാന്‍റ് ചെയ്തു.

എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മേരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കളമശ്ശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്നലെ രാത്രിയാണ് മേരിയെ വളർത്തു മകൻ കൊലപ്പെടുത്തിയത്.

മദ്യ ലഹരിയിലായിരുന്ന തങ്കച്ചനെ സംഭവ സ്ഥലത്തു നിന്നും രാത്രി തന്നെ പൊലീസ് കസ്റ്റ‍ിയിലെടുത്തിരുന്നു. നിസാര കാര്യങ്ങളെച്ചൊല്ലി വർഷങ്ങളായി നില നിന്ന തർക്കങ്ങളാണ് കൊലപാതകത്തിനും കരാണമായതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. 

തങ്കച്ചനും മേരിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സഹോദരങ്ങളിൽ രണ്ടു പേർ സമീപത്തു തന്നെയുണ്ട്. സ്ഥിരം മദ്യപാനിയായ തങ്കച്ചനുമായി അമ്മയും ബന്ധുക്കളും തമ്മിൽ വഴക്ക് സ്ഥിരം സംഭവമായിരുന്നു.

സ്വത്തു തർക്കമല്ല കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. തങ്കച്ചന്‍റെ ഉപദ്രവം കാരണം ഭാര്യ മകളോടൊപ്പം ബംഗളൂരുവിലാണ് ഇപ്പോൾ താമസം സയന്‍റിഫിക് വിദഗ്ധരെത്തി സംഭവസ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചു. തങ്കച്ചനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ