കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത

By Web DeskFirst Published Apr 19, 2018, 8:51 PM IST
Highlights
  • കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത
  • മീൻപിടുത്തക്കാരും  തീരദേശനിവാസികളും ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

കൊല്ലം ,ആലപ്പുഴ ,കൊച്ചി, പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിലാണ് കൂറ്റൻ  തിരമാലകൾക്ക്  സാധ്യത. ഏപ്രില്‍ 21 ന്  8.30 മണി മുതൽ ഏപ്രില്‍ 22 ന് 23.30 മണി വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മീൻപിടുത്തക്കാരും  തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക 

1 . വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

2 . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. 

3 . ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ് 

4 . തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് .

5. ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക 

6 . ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.

click me!