കുളത്തൂപ്പുഴ - ചെങ്കോട്ട പാതയില്‍ വ്യാപകമായി മാലിന്യം തള്ളുന്നു

By Web DeskFirst Published Oct 14, 2017, 10:44 PM IST
Highlights

കുളത്തൂപ്പുഴ - ചെങ്കോട്ട സംസ്ഥാന പാതയില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം മാലിന്യം നിറച്ച ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുളത്തൂപ്പുഴയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് പോലും മാലിന്യം ഇവിടെ എത്തിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കുളത്തൂപ്പുഴ - ചെങ്കോട്ട പാതയില്‍ വലിയ ആള്‍ത്തിരക്കത്തില്ലാത്ത പ്രദേശങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്. പലപ്പോഴും രാത്രിയില്‍ വാഹനങ്ങളില്‍ ഇവിടെയെത്തി മാലിന്യം നിക്ഷേപിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിവളര്ഡത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം നിറച്ച ലോറി കൂവക്കാട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധ രൂക്ഷമായതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മാലിന്യം  കുഴിച്ചുമൂടിയ ശേഷം ലോറി കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതുവരെയും ലോറി ആരുടെതെന്ന് കണ്ടെത്താനായിട്ടില്ല.

തമിഴ്നാട്ടില്‍ നിന്നടക്കം മാലിന്യങ്ങള്‍ ഇവിടെയെത്തിക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്തെ കോഴി വില്‍പനശാലകളില്‍ നിന്നും മറ്റുമുളള മാലിന്യം തമിഴ്നാട്ടിലേക്ക് കോണ്ടുപോവുകയായിരുന്നു പതിവ്. എന്നാല്‍ മാലിന്യം കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് ഇപ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യം കളയുന്നത് വര്‍ദ്ധിച്ചിരിക്കുന്നത്.

tags
click me!