കോണ്‍ഗ്രസ് സഖ്യവുമായി കൈകോർക്കുമെന്ന് ചന്ദ്രബാബു നായിഡു

Published : Nov 01, 2018, 05:20 PM ISTUpdated : Nov 01, 2018, 05:30 PM IST
കോണ്‍ഗ്രസ് സഖ്യവുമായി കൈകോർക്കുമെന്ന് ചന്ദ്രബാബു നായിഡു

Synopsis

ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു.  ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.  

 

ദില്ലി: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു.  ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കോണ്‍ഗ്രസ്സാകും മഹാസഖ്യത്തിലെ പ്രധാന പാർട്ടി. ബിജെപിക്കെതിരെ സമാന മനസുള്ള പാർട്ടികളെല്ലാം കോൺഗ്രസിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കും. റഫാൽ അഴിമതിക്കേസിൽ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിനൊപ്പം പ്രതിപക്ഷ കക്ഷികളുമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 

ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിഡിപി അധ്യക്ഷൻ. 
ബിജെപിക്കെതിരെ കൂടുതല്‍ പാര്‍ട്ടികളെ അണിനിരത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം 'പിഎം' എന്ന് ചേര്‍ക്കുന്നു
ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിന്തരമായി ഇറക്കി