രാമക്ഷേത്ര നിർമ്മാണത്തിൽ കള്ളങ്ങൾ പറയുന്ന ബിജെപിയെ വിശ്വസിക്കാനാകില്ല: ഉദ്ധവ് താക്കറെ

Published : Nov 01, 2018, 04:15 PM IST
രാമക്ഷേത്ര നിർമ്മാണത്തിൽ കള്ളങ്ങൾ പറയുന്ന ബിജെപിയെ വിശ്വസിക്കാനാകില്ല: ഉദ്ധവ് താക്കറെ

Synopsis

അയോധ്യ വിഷയത്തില്‍ ബി ജെ പി കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമ്മാണത്തിൽ  കള്ളങ്ങൾ പറയുന്ന ബിജെപിയെ ഇനി വിശ്വസിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു


റായ്ഗഡ്: അയോധ്യ വിഷയത്തില്‍ ബി ജെ പി കടന്നാക്രമിച്ച് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമ്മാണത്തിൽ കള്ളങ്ങൾ പറയുന്ന ബിജെപിയെ ഇനി വിശ്വസിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ദിവാസ്വപ്നങ്ങളും പച്ച കള്ളങ്ങളും ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനു   ഇഷ്ടിക ശേഖരിക്കുന്നത്  അധികാരത്തിനു കൂടിയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ഈ മാസം 25 ന് അയോദ്ധ്യ സന്ദർശിക്കുന്നത് മോദിയോട് ചില ചോദ്യങ്ങൾ ചോദിക്കാനാണെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ശിവസേനക്കും അവകാശമുണ്ടെന്ന് ഉദ്ധവ് താക്കറെ വിശദമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി