കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

By Web TeamFirst Published Jul 30, 2018, 3:54 PM IST
Highlights

അറബി കടലിന്റെ മധ്യ  ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അയേക്കും. ഈ ദിവസങ്ങളിൽ മീൻപിടുത്തക്കാരും തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളിൽ വടക്കു പടിഞ്ഞാറൻ ദിശയിലേക്ക്  മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ആയതിനാൽ അറബി കടലിന്റെ മധ്യ  ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അയേക്കും. കേരള ലക്ഷദീപ് തീരങ്ങളിൽ  വേലിയേറ്റ സമയങ്ങളിൽ ജൂലൈ 30 മുതൽ 31 വരെ  2.8 - 3 .2  മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്  നല്‍കുന്നു.

ഈ ദിവസങ്ങളിൽ മീൻപിടുത്തക്കാരും തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക .

1 . വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

2 . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. 

3 . ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ് 

4 . തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് .

5. ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക 

മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുത്. ഈ  മുന്നറിയിപ്പ് ഇന്ന് ജൂലൈ 30 ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

click me!