
ദില്ലി: അയ്യായിരത്തിലേറെ വിവാഹ ചടങ്ങുകള്‍ നടന്ന തിങ്കഴാള്ച വൈകുന്നേരം ഗതാഗതക്കുരുക്കില്‍പെട്ട് വീര്‍പ്പുമുട്ടി രാജ്യതലസ്ഥാനം. ആയിരത്തിലേറെ പൊലീസുകാരെയാണ് ഇന്നലെ വൈകുന്നേരം അധികമായി നഗരത്തില്‍ വിന്യസിച്ചത്. ഗതാക്കുരുക്കിനെ സംബന്ധിച്ച് ട്വിറ്ററിലൂടെ നിരന്തരം അറിയിപ്പുകളും നല്‍കിയതായി ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു.
പൊലീസ് വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നെങ്കിലും ഉള്‍പ്രദേശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ ഏറെനേരം കുരുങ്ങി. ഹാളുകള്‍ ഏറെയുള്ള ദക്ഷിണ, കിഴക്കന്‍ ജില്ലകളിലായിരുന്നു വാഹനങ്ങളുടെ എണ്ണം വല്ലാതെ നിയന്ത്രണാതീതമായത്. നിരവധി വിവാഹ ചടങ്ങുകള്‍ നഗരത്തില്‍ നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്ദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊലീസ് ട്വീറ്റ് ചെയ്തു.
വിവാഹ സീസണോടനുബന്ധിച്ച് എല്ലാ ജില്ലകളിലും തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഛത്തര്‍പൂര്‍, മെഹ്‍റുളി, എംജി റോഡ്, റജൗരി ഗാര്‍ഡന്‍, പഞ്ചാബി ബാഗ്, ദ്വാരക ലിങ്ക് റോഡ്, അലിപൂര്‍, ലക്ഷ്മി നഗര്‍ എന്നിവിടങ്ങളിലൊക്കെ അധികമായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നിയമം തെറ്റിച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കൂടുതല്‍ ക്രെയിനുകള്‍ രംഗത്തിറക്കിയാണ് വിവാഹ സീസണിനെ ദില്ലി പൊലീസ് നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam