
കോഴിക്കോട്: നിപ്പ പനിയ്ക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ് നൈല്‍ (West Nail)പനി കോഴിക്കോട് സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. കേരളത്തില്‍ ഇതാദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പക്ഷികളിൽ നിന്ന് കൊതുകുകളില്‍ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് കൊതുക് കടിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. രോഗം ബാധിച്ച പാവങ്ങാട് സ്വദേശി സുൽഫത്ത് (24) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്. സമാന രോഗ ലക്ഷണങ്ങളുമായി മറ്റൊരാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി,തലവേദന,ഛര്‍ദ്ദി എന്നിവയെല്ലമാണ് രോഗലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിച്ചാല്‍ മസ്തിഷ്കജ്വരമോ മരണമോ സംഭവിക്കാം. വെസ്റ്റ് നൈല്‍ വൈറസിനുള്ള പ്രതിരോധവാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.കൊതുകുകടി കൊള്ളാതെ നോക്കുക എന്നതാണ് പ്രധാനം.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വെസ്റ്റ് നൈല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായും പടരുക. 1937-ല്‍ ഉഗാണ്ടയില്‍ കണ്ടെത്തിയ ഈ പനി പിന്നീട് 1999-ല്‍ നോര്‍ത്ത് അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യരെ കൂടാതെ കുതിരകളിലേക്കും ഈ വൈറസ് പടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam