ലൊക്കേഷന്‍ വാട്സാപ്പില്‍ അയക്കൂ, രക്ഷാസഘം ഉടനെത്തും

By Web TeamFirst Published Aug 17, 2018, 3:42 AM IST
Highlights

പ്രളയക്കെടുതി രൂക്ഷമായ മധ്യകേരളത്തില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നിര്‍ത്താതെ തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനൊപ്പം കൂടുതല്‍ കേന്ദ്ര സേനയും ഹെലികോപ്ടറുകളും എത്തുന്നുണ്ട്. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക.

കൊച്ചി: പ്രളയക്കെടുതി രൂക്ഷമായ മധ്യകേരളത്തില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നിര്‍ത്താതെ തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനൊപ്പം കൂടുതല്‍ കേന്ദ്ര സേനയും ഹെലികോപ്ടറുകളും എത്തുന്നുണ്ട്. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക. 

അതാത് ജില്ലകളില്‍  കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും താഴെ നല്‍കിയിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. രക്ഷാസംഘം ഉടന്‍ സഹായത്തിനായി എത്തും.അടിയന്തിര സഹായത്തിന് അതാത് എസ്‍റ്റിടി കോഡുകള്‍ ചേര്‍ത്ത് 1077 എന്ന നമ്പറുകളെ ആദ്യം ആശ്രയിക്കുക. ഈ നമ്പറില്‍ വിളിച്ചാല്‍ അവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് താഴെ പറയുന്ന നമ്പറുകളിലേക്ക് ലൊക്കേഷന്‍ അയച്ചുകൊടുക്കാം.


പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്സാപ്പ്)  0486 233111, 2233130 

കൊല്ലം 9447677800(വാട്സാപ്പ്)  0474 2794002

ആലപ്പുഴ  9495003640(വാട്സാപ്പ്) 0477 2238630 

കോട്ടയം   9446562236(വാട്സാപ്പ്), 0481 2304800 

എറണാകുളം 7902200400(വാട്സാപ്പ്)  0484 2423513, 2433481

click me!