യുവതിയെ അഭിസാരികയായി ചിത്രീകരിച്ചു: യുവാവ് പിടിയില്‍

Published : Jul 01, 2016, 11:47 AM ISTUpdated : Oct 05, 2018, 01:20 AM IST
യുവതിയെ അഭിസാരികയായി ചിത്രീകരിച്ചു: യുവാവ് പിടിയില്‍

Synopsis

കോഴിക്കോട്: കാമുകിയുടെ ശത്രുവായ യുവതിയെ അഭിസാരികയായി ചിത്രീകരിച്ച് ഫോട്ടോയും ഫോണ്‍നമ്പറും വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാങ്കയം  ലിജോ ജോസഫ്നെയാണ് ചേവായൂര്‍ എസ്‌ഐയും സംഘവും പിടികൂടിയത്.

വെള്ളിമാടുകുന്നില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പതുകാരിയെയാണ് അഭിസാരികയായി ചിത്രീകരിച്ചത്. ലിജോയുടെ കാമുകിയുമായി ശത്രുതയുള്ള ഇവരോടുവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നു ഫോട്ടോ കോപ്പി ചെയ്‌തെടുത്തായിരുന്നു പ്രചാരണം. 

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഫോട്ടോയും ഫോണ്‍നമ്പറും വന്നതോടെ യുവതിക്കു നിരന്തരം ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി. തുടര്‍ന്ന് ഇവര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത; മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം, പൊലീസ് അന്വേഷണം
വി ഡി സതീശൻ താൻ നൽകിയ ആ പേപ്പർ എന്തുകൊണ്ട് വേദിയിൽ വച്ച് കീറിക്കളഞ്ഞു? വിശദീകരണവുമായി റംലത്ത്