പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർപൊട്ടി, കുട്ടികൾ അടക്കമുള്ളവർ 25 മീറ്ററോളം ദൂരം ഒഴുകിപ്പോയി, രക്ഷകരായി ഓട്ടോഡ്രൈവർമാർ

Published : Sep 05, 2025, 06:46 PM IST
river accident

Synopsis

നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു.

മലപ്പുറം: നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കൽ നഗറുകളിലെ കുട്ടികൾ അടക്കമുള്ളവരാണ് പുഴയിൽ വീണത്.ഉച്ചയ്ക്ക് ഒരു മണിയോടെ പുന്നപ്പുഴ കടക്കുമ്പോഴാണ് ചങ്ങാടത്തിൻ്റെ കയര്‍ പൊട്ടിയത്. 25 മീറ്ററോളം അപകടത്തിൽപ്പെട്ടവര്‍ ഒഴുകിപ്പോയി. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പുഴയിൽ വലിയ ഒഴുക്കില്ലാത്തതിനാൽ, വലിയ ദുരന്തം ഒഴിവായി.

 

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു